പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഇനി മൊബൈൽ ഫോണിൽ കിട്ടും
Mail This Article
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പെൻഷൻകാർ ഇനി ലൈഫ് സർട്ടിഫിക്കറ്റിനായി സ്ഥാപനങ്ങൾ കയറിയിറങ്ങേണ്ട. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കും. ഇതു വരെ ബാങ്ക്, പോസ്റ്റൽ ബാങ്ക്, കോമൺസർവീസ് സെന്റർ, ഇപിഎഫ്ഒ ഫീൽഡ് ഓഫീസ് എന്നിവിടങ്ങളിൽ നേരിട്ടെത്തിയാണു ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടിയിരുന്നത്.
∙പ്രായമായതിനാൽ പെൻഷൻകാരിൽ പലരുടെയും വിരലടയാളവും കണ്ണും ഉപയോഗിച്ചുള്ള ബയോമെടിക് അടയാളപ്പെടുത്തൽ സാധ്യമല്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം.
∙ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് Aadhaar Face RD എന്ന ആപ് ഇൻസ്റ്റാൾ ചെയ്യണം. ഇതിനു പുറമെ ജീവൻ പ്രമാൺ ആപ്പും വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം.
∙ആധാർ, മൊബൈൽ നമ്പർ, ഇ മെയിൽ, പിപിഒ നമ്പർ അടക്കം നൽകി റജിസ്റ്റർ ചെയ്യാം. തുടർന്നുള്ള ഓപ്ഷനിൽ മുഖം ഫോണിന്റെ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് നടപടി പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക് : bit.ly/epfguide
ഇപിഎഫ്ഒ അംഗങ്ങൾക്ക് എത്ര പെൻഷൻ ലഭിക്കുമെന്നു കണക്കു കൂട്ടാനുള്ള ഓൺലൈൻ കാൽക്കുലേറ്ററും നിലവിൽ വന്നിട്ടുണ്ട്. ഇതിനായി ജനന തീയതി, ജോലിയിൽ പ്രവേശിച്ച തീയതി, വിരമിക്കുന്ന തീയതി തുടങ്ങിയ വിവരങ്ങൾ നൽകണം. ഇപിഎഫ് അംഗം മരിച്ചാൽ കുടുംബത്തിന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പു നൽകുന്ന ഇഡിഎൽഐ (എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് ) തുകയും അറിയാം. ലിങ്ക്: bit.ly/pencalcu
English Summary : Pension Life Certificate is Available through Mobilephone