ADVERTISEMENT

രാജ്യത്തു നിന്ന് ടോൾപ്ലാസകൾ അപ്രത്യക്ഷമായേക്കും. ടോൾ പിരിവ് ഇനി പുതിയ സ്റ്റൈലിൽ. ടോൾ പ്ലാസകൾക്കു പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകളാണ് പുതിയ ടോൾ പിരിവുകാർ.

ദേശീയപാതയോരങ്ങളിൽ നമ്പർപ്ലേറ്റ് റീഡർ ക്യാമറകൾ സ്ഥാപിക്കും. ഇതു വഴി നേരിട്ട് അക്കൗണ്ടിൽ നിന്ന് ടോൾ സംഖ്യ ഈടാക്കും. വാഹന കമ്പനികൾ ഘടിപ്പിക്കുന്ന നമ്പർ പ്ലേറ്റ് തന്നെ വേണ്ടി വരുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതു സംബന്ധിച്ച നിയമ നിർമാണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. അടുത്ത പാർലമെൻറ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. ഇതോടെ ടോൾ പ്ലാസകളുടെ പ്രവർത്തനം നിലയ്ക്കും.

ടോൾ പ്ലാസകൾ ഇല്ലാതാകുന്നതോടെ ഫാസ് ടാഗ് സംവിധാനവും ഇല്ലാതാകും. ഫാസ്ടാഗുകളിലൂടെയുള്ള ടോൾ പിരിവിൽ ധാരാളം പ്രശ്നങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതുവഴിയുള്ള ടോൾപിരിവിന് കൂടുതൽ സമയം എടുക്കുന്നതായും പരാതി ഉണ്ട്. ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് സർക്കാറിന്റെ അനുമാനം. ടോൾ നൽകാത്ത വാഹന ഉടമയ്ക്ക് എതിരെ നിയമ നടപടികൾക്കും ബില്ലിൽ വ്യവസ്ഥയുണ്ടാകും.

English Summary : Number Plate Reader Camera may Replce Toll Booth

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com