ADVERTISEMENT

ഓഫ്‌ലൈൻ പേയ്‌മെന്റുകൾക്കായി ആർബിഐ ഗവർണർ യുപിഐ ലൈറ്റ് എക്‌സ് അവതരിപ്പിച്ചു. യുപിഐ ലൈറ്റ് ഫീച്ചറിന്റെ വിജയത്തെ തുടർന്നാണ് യു പി ഐ ലൈറ്റ് എക്സ് തുടങ്ങിയിരിക്കുന്നത്.   

ഈ ഫീച്ചർ വഴി, ഉപയോക്താക്കൾക്ക് ഇപ്പോൾ പൂർണ്ണമായും ഓഫ്‌ലൈനായിരിക്കുമ്പോൾ പണം അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും. അതിനാൽ, മോശം കണക്റ്റിവിറ്റിയുള്ള മേഖലകളിൽ പോലും ഇടപാടുകൾ ആരംഭിക്കാനും നടപ്പിലാക്കാനും ഉപഭോക്താക്കളെ ഇത് സഹായിക്കുന്നു. ഇൻറർനെറ്റ് പ്രവർത്തനരഹിതമാകുമ്പോൾ  ഓഫ്‌ലൈൻ ഇടപാടുകളിലൂടെ പണം അയയ്‌ക്കാനും സ്വീകരിക്കാനും വളരെ ഉപയോഗപ്രദമാകും. 

ഭൂഗർഭ സ്റ്റേഷനുകൾ, വിദൂര ലൊക്കേഷനുകൾ എന്നിവ പോലുള്ള കണക്റ്റിവിറ്റിയില്ലാത്ത പ്രദേശങ്ങളിൽ പോലും ഇടപാടുകൾ നടത്താൻ യുപിഐ ലൈറ്റ് എക്സ് ഉപയോക്താക്കളെ സഹായിക്കും. 

∙സാധാരണ UPI, UPI Lite എന്നിവയിൽ നിന്ന് വ്യത്യസ്തമാണ് UPI Lite X. സാധാരണ യുപിഐ ഉപയോഗിച്ച്,  എപ്പോൾ വേണമെങ്കിലും എവിടെയും ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കാം.

∙അതേസമയം, ചെറിയ പേയ്‌മെന്റുകൾക്കുള്ളതാണ് യുപിഐ ലൈറ്റ്. എന്നാൽ യുപിഐ ലൈറ്റ് എക്‌സിന് പണം അയക്കുന്നയാളും  സ്വീകരിക്കുന്നയാളും  അടുത്തിരിക്കേണ്ടതുണ്ട്.

∙ഇത് രണ്ട് ഉപകരണങ്ങൾക്കിടയിൽ ഒരു ഹാൻ‌ഡ്‌ഷേക്ക് പോലെയാണ്.  ഇതുവരെ ലൈറ്റ് എക്സിന് ഒരു  പ്രത്യേക ഇടപാട് പരിധി പ്രഖ്യാപിച്ചിട്ടില്ല. 

English Summary : UPI Lite X Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com