ADVERTISEMENT

നമുക്ക് പല നിക്ഷേപ പദ്ധതികളുണ്ടാകും. ഇവ പലരും ആധാറുമായി ബന്ധിപ്പിക്കാന്‍ തന്നെ മറന്നു കാണും. എന്നാല്‍,പിപിഎഫ്, മുതിർന്ന പൗരന്മാർക്കുള്ള സമ്പാദ്യ പദ്ധതി (സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം), നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് എന്നീ പദ്ധതകളില്‍ നിക്ഷേപം നടത്തുന്നവര്‍ ആധാര്‍ നമ്പര്‍ നിക്ഷേപ പദ്ധതികളുമായി ലിങ്ക് ചെയ്‌തോ?. ഇല്ലെങ്കില്‍ സെപ്റ്റംബര്‍ 30 നകം ലിങ്ക് ചെയ്യണം. അല്ലെങ്കില്‍ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിക്കും. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കടക്കം ഇത് ബാധകമാണ്.

ഇന്റർനെറ്റില്ലെങ്കിലും ഇടപാടുകൾ നടത്താൻ ഇനി യു പി ഐ ലൈറ്റ് എക്സ് Read more...

2023 മാര്‍ച്ച് 31നാണ് കേന്ദ്ര സര്‍ക്കാര്‍ ലഘു സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നവര്‍ പദ്ധതികളുമായി അവരുടെ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത്. കൂടാതെ, ഗവണ്‍മെന്റ് സേവിങ്സ് പ്രമോഷന്‍ ആക്ടിനു കീഴിലുള്ള പദ്ധതികളില്‍ നിക്ഷേപം ആരംഭിക്കണമെങ്കില്‍ ആധാര്‍ നമ്പറും, പാന്‍ നമ്പറും നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

സെപ്റ്റംബര്‍ 30നുള്ളില്‍ നിലവിലെ അക്കൗണ്ടുടമകള്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതുവരെ അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാകും. പിപിഎഫ്, എന്‍എസ് സി, പോസ്റ്റോഫീസ് ടേം ഡിപ്പോസിറ്റ്, സുകന്യ സമൃദ്ധി, എസ് സിഎസ് എസ്, കിസാന്‍ വികാസ് പത്ര, പോസ്റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി എന്നിവയെല്ലാം ഈ നിര്‍ദ്ദേശത്തിനു കീഴില്‍ വരുന്നതാണ്.

പണം ലഭിക്കില്ല

∙സെപ്റ്റംബര്‍ 30 നകം ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക് ആയി മരവിപ്പിക്കും.

∙ഇത്തരത്തില്‍ മരവിപ്പിച്ചാല്‍ ആ അക്കൗണ്ട് വഴി ഒരു ഇടപാടും നടക്കില്ല. അതായത്,അക്കൗണ്ടിലെ മെച്യൂരിറ്റി തുക ലഭിക്കില്ല,

∙നിക്ഷേപത്തിനുള്ള പലിശ നിരക്ക് വരില്ല, പിപിഎഫ്, എന്‍എസ് സി തുടങ്ങിയ പദ്ധതികളിലേക്കുള്ള നിക്ഷേപം തുടരാന്‍ സാധിക്കില്ല,

∙വായ്പ ലഭിക്കില്ല.

ലിങ്ക് ചെയ്യാന്‍

ബാങ്ക് അല്ലെങ്കില്‍ പോസ്റ്റോഫീസ് സന്ദര്‍ശിച്ച് ആധാര്‍ കാര്‍ഡും പാസ് ബുക്കും നല്‍കി ലിങ്ക് ചെയ്യാം. അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ലിങ്ക് ചെയ്യാവുന്നതാണ്.

പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാം

ലഘു സമ്പാദ്യ പദ്ധതികള്‍ ആരംഭിക്കുന്ന സമയത്ത് പാന്‍ കാര്‍ഡ് നല്‍കിയിട്ടില്ലെങ്കില്‍ നിക്ഷേപ അക്കൗണ്ടിലെ തുക 50,000 കവിഞ്ഞാല്‍, ഒരു സാമ്പത്തിക വര്‍ഷത്തിലെ അക്കൗണ്ടിലേക്കുള്ള നിക്ഷേപം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍, ഒരു മാസം അക്കൗണ്ടില്‍ നിന്നുള്ള ഇടപാടുകളോ, പിന്‍വലിക്കലോ 10,000 രൂപയ്ക്ക് മുകളിലോ ആണെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും പദ്ധതിയുമായി ബന്ധിപ്പിക്കണം. അതാത് നിക്ഷേപ സ്ഥാപനങ്ങളില്‍ ലിങ്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്.

English Summary : Link Aadhar with POSS before September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com