ADVERTISEMENT

വിജയദശമി ദിനമായ ഇന്ന് നിരവധി കുഞ്ഞുങ്ങൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്നു കഴിഞ്ഞു. ഇതവർക്ക് പല കാര്യങ്ങൾക്കുമുള്ള തുടക്കമാണ്. പക്ഷേ നമ്മുടെ രാജ്യത്ത് സ്കൂൾ പഠനമുൾപ്പടെ പലകാര്യങ്ങൾക്കും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമാണ്. ഇതിനായി ഏറ്റവും കൂടുതല്‍ ആളുകള്‍ നല്‍കുന്നത് ആധാര്‍ കാര്‍ഡ് തന്നെയാണ്.  രാജ്യത്തെ തിരിച്ചറിയല്‍ രേഖയായി കണക്കാക്കുന്ന ആധാര്‍ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ആവശ്യമായുണ്ട്. സ്‌കൂളില്‍ ചേര്‍ക്കാനടക്കം ഇവ നിര്‍ബന്ധമാണ്. മാത്രമല്ല ബാങ്കുമായും മൊബൈല്‍ നമ്പറുമായുമൊക്കെ ഇത് ലിങ്ക് ചെയ്തിട്ടുമുണ്ട്. കുട്ടികള്‍ക്ക് എപ്പോള്‍ അധാര്‍ കാര്‍ഡ് എടുക്കണം എന്ന നോക്കാം.

ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് പ്രായപരിധിയുണ്ടോ?

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് അനുസരിച്ച് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് പ്രായ പരിധി ഇല്ല. അതായത് ചെറിയ കുട്ടികള്‍ക്ക് വരെ ആധാര്‍ കാര്‍ഡ് എടുക്കാവുന്നതാണ്. ഇന്ന് വിദേശത്തേക്ക് പോകുന്നവരെല്ലാം നവജാത ശിശുവിന് അടക്കം ആധാര്‍ എടുത്തു വയ്ക്കുന്നുണ്ട്.

ആധാര്‍ കാര്‍ഡിന് ചാര്‍ജ് ഇല്ല

ആധാര്‍ കാര്‍ഡ് എടുക്കാന്‍ നമ്മുടെ കൈയ്യില്‍ നിന്ന് ചാര്‍ജ് ഈടാക്കുന്നുണ്ട്. എന്നാല്‍, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായാണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്. അഞ്ച് വയസിന് മുന്‍പാണ് കുട്ടിക്ക് ആധാര്‍ എടുത്തെങ്കിലും അഞ്ച് വയസ് കഴിഞ്ഞാല്‍ ഇത് പുതുക്കേണ്ട ആവശ്യകതയുണ്ട്. അതില്‍ സാധാരണ ബയോമെട്രിക് നടപടിക്രമങ്ങള്‍ ഉള്‍പ്പെടും. ഇതിനായി അക്ഷയ കേന്ദ്രങ്ങളില്‍ എത്തേണ്ടതുണ്ട്.

ആധാര്‍ ലഭിക്കാന്‍

അക്ഷയ അല്ലെങ്കില്‍ മറ്റ് ജനസേവന കേന്ദ്രങ്ങള്‍ വഴി ആധാറിനായി അപേക്ഷിക്കാം. അല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയി ആധാര്‍ എൻറോള്‍ ചെയ്യാം. അതായത്. ചെറിയ കുട്ടികള്‍ക്ക് വിരലടയാളങ്ങളോ റെറ്റിന സ്‌കാനുകളോ ആവശ്യമില്ല, അതിനാല്‍ വീട്ടിലിരുന്നും അപേക്ഷിക്കാം. അതിനായി അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. കുട്ടികളുടെ  ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍, ആശുപത്രിയുടെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റോ സ്‌കൂളിന്റെ ഐഡി കാര്‍ഡോ ഉപയോഗിക്കാം. കൂടാതെ, മാതാപിതാക്കളില്‍ ഒരാള്‍ക്ക് ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ പാസ്പോര്‍ട്ട് പോലുള്ള സാധുതയുള്ള ഒരു തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം.

അതേസമയം, മുതിര്‍ന്ന വ്യക്തികള്‍ക്ക് വിരലടയാളങ്ങളും റെറ്റിന സ്‌കാനുകളും ആവശ്യമുള്ളതിനാല്‍  ഓണ്‍ലൈന്‍ ആയി ആധാര്‍ എൻറോള്‍ ചെയ്യാന്‍ സാധിക്കില്ല

English Summary:

Aadhar Card for Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com