ADVERTISEMENT

പെട്ടെന്ന് പണം ആവശ്യമായിവരുന്ന സന്ദർഭങ്ങളിൽ സ്വർണ പണയത്തെ ആശ്രയിക്കുന്നവരാണ് മിക്കവരും. ആശുപത്രി ചെലവ്, ബിസിനസ് ആവശ്യങ്ങൾ, വാഹനം വാങ്ങൽ തുടങ്ങിയ കാര്യങ്ങൾക്കുള്ള എളുപ്പവഴിയാണ് സ്വർണം. സ്വർണം പണയം വയ്ച്ചവർ / വയ്ക്കാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. 

പലിശ മാത്രം അടച്ചു പുതുക്കരുത്

പണയം വച്ചുകഴിഞ്ഞാൽ എല്ലാ വർഷവും പലിശ അടച്ചു പുതുക്കി വയ്ക്കുകയാണ് മിക്കവരും ചെയ്യുക. ഒരുമിച്ചു തുക വരുമ്പോൾ പണയം തിരിച്ചെടുക്കാമെന്നു കരുതും. ഇങ്ങനെ കുറെ വർഷം കഴിയുമ്പോൾ പണയത്തിലിരിക്കുന്ന സ്വർണം വിൽക്കാൻ ഏജൻസികളെ സമീപിക്കും. അല്ലെങ്കിൽ മറ്റു ലോണുകൾ എടുത്തു പണയ സ്വർണം തിരിച്ചെടുക്കാൻ നോക്കും. മാസം കുറച്ചു തുക നീക്കി വയ്ക്കാതെ സ്വർണ പണയം തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്.   

goldloan2

പലിശത്തുക മാത്രം അടച്ചു പുതുക്കി വയ്ക്കാതെ പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ കട ബാധ്യതിയിൽനിന്നു മുക്തരാകില്ല. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയ്ക്കാണ് പണയം വച്ചിരിക്കുന്നതെന്നു കരുതുക. എല്ലാ മാസവും 10,000 രൂപയെങ്കിലും മാറ്റിവച്ചാലേ കാലാവധി പൂർത്തിയാകുമ്പോൾ സ്വർണം തിരിച്ചെടുക്കാൻ കഴിയൂ.  

ടോപ്അപ് ലോൺ ഒഴിവാക്കാം

ചിലർ സ്വർണം പണയം വച്ചുകഴിഞ്ഞാൽ ചിലപ്പോൾ നാലോ അഞ്ചോ വർഷത്തിനു ശേഷമാകും വായ്പ ക്ലോസ് ചെയ്യുന്നത്. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് സ്വർണ വില ഉയർന്നുകൊണ്ടിരിക്കും. പണയം വെച്ച സമയത്തുള്ള വിലയായിരിക്കില്ല രണ്ടോ മൂന്നോ വർഷത്തിനുശേഷം ഉണ്ടാകുക. വില കൂടുമ്പോൾ പണയ ഉരുപ്പടിയുടെ മൂല്യവും വർധിക്കും. അപ്പോൾ പലരും ആ പണയ സ്വർണത്തിൻ മേൽ ടോപ്അപ് ലോൺ എടുക്കും.  തിരിച്ചടക്കേണ്ട തുകയും കൂടും. ഇങ്ങനെ വരുമ്പോൾ ബാധ്യത ഒഴിയുന്നില്ല. ലോൺ ടോപ്അപ് ചെയ്യുന്നത് കഴിവതും ഒഴിവാക്കുക. 

goldloan4

അടുപ്പമുള്ളവർക്ക്പണയം വയ്ക്കാൻ കൊടുക്കുമ്പോൾ

പലരും അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യ ഘട്ടങ്ങളിൽ സ്വർണം പണയം വയ്ക്കാൻ കൊടുക്കുന്ന പതിവുണ്ട്. നിങ്ങളുടെ സ്വർണം പണയം വയ്ക്കുന്നത് ആ വ്യക്തിയുടെ പേരിലായിരിക്കും. എന്തെങ്കിലും കാരണത്താൽ ആ വ്യക്തി മരണപ്പെട്ടാൽ അവരുടെ നോമിനിക്കു മാത്രമേ പണയം വച്ച സ്വർണം എടുക്കാൻ പറ്റൂ. പണയം വച്ച വ്യക്തി ആ വിവരം നോമിനിയെ അറിയിച്ചിട്ടില്ലെങ്കിൽ അല്ലെങ്കിൽ പണയ ഉരുപ്പടി തിരികെ തരാൻ നോമിനി തയാറാകുന്നില്ലെങ്കിൽ നിങ്ങളുടെ സ്വർണം വീണ്ടെടുക്കാൻ നിയമപരമായി സാധിക്കില്ല. അതു കൊണ്ടു തന്നെ ഈ കാര്യങ്ങളിൽ കൃത്യമായ ധാരണ ഉണ്ടാക്കിയിട്ടേ മറ്റുള്ളവർക്ക് പണയം വയ്ക്കാൻ സ്വന്തം സ്വർണം നൽകാവൂ. 

English Summary:

Avoid these Mistake While Lending Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com