ഉറങ്ങേണ്ട സമയത്തും, ഓഫീസിലും, ടോയ്ലെറ്റിലും ഇന്ത്യക്കാരുടെ ഷോപ്പിങ്, തട്ടിപ്പിന് സാധ്യതയേറെ
Mail This Article
ഓൺലൈൻ സംരക്ഷണ സേവന ദാതാക്കളായ McAfee, ഇന്ത്യയിലെ ഓൺലൈൻ ഷോപ്പർമാർക്ക് "വിശ്വസിക്കാൻ പ്രയാസമുള്ള" ഡീലുകൾക്കെതിരെ മുന്നറിയിപ്പ് നൽകി.
ഒരു പഠനത്തിൽ പങ്കെടുത്ത 7,000 മുതിർന്നവരിൽ ഏകദേശം 59% പേരും രാത്രി വൈകി ഷോപ്പിങ് നടത്തിയിരുന്നു. ഉത്സവ സീസണിൽ കിടക്കയിൽ ഉറങ്ങേണ്ട സമയത്തായിരുന്നു ഷോപ്പിങ് നടത്തിയത്. 54% ഇന്ത്യൻ ഉപഭോക്താക്കളും ഉത്സവ സീസണിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായതായി പഠനം പറയുന്നു. ഈ ഇരകളിൽ 65% പേർക്കും പണം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. അവരിൽ ഭൂരിഭാഗത്തിനും 40,000 രൂപ വരെ നഷ്ടപ്പെട്ടു എന്നതാണ് ഞെട്ടിക്കുന്ന സത്യം.
സമീപകാല ഉത്സവ സീസണിൽ, 77% ഷോപ്പർമാരും സൈബർ ക്രിമിനൽ പ്രവർത്തങ്ങൾ കൂടിയതായി റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാർ അവരുടെ സൗകര്യത്തിനനുസരിച്ച് 'മണിക്കൂറോളം' എവിടെ വച്ചും ഷോപ്പിങ് നടത്തുന്നുണ്ടെന്ന് കണ്ടെത്തലുകൾ വെളിപ്പെടുത്തി. ഉദാഹരണത്തിന, 59% ഇന്ത്യക്കാരും രാത്രി വൈകി കിടക്കയിൽ നിന്ന് ഓൺലൈൻ വാങ്ങൽ നടത്തിയതായി സമ്മതിച്ചു, 37% ജോലി സമയത്തും 28% അത്താഴസമയത്തും 10% ടോയ്‌ലറ്റില്‍ വച്ചും ഷോപ്പിങ് നടത്തി.
ഉറങ്ങേണ്ട സമയത്തും, മറ്റു കാര്യങ്ങൾക്കിടയിലും ഷോപ്പിങ് നടത്തുമ്പോൾ പണം കൊടുക്കേണ്ടി വരുമ്പോൾ ശ്രദ്ധ തെറ്റുന്നത് തട്ടിപ്പുകാർക്ക് കാര്യങ്ങ ൾ എളുപ്പമാക്കുന്നുണ്ടെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. പലപ്പോഴും കൊടുക്കേണ്ട തുകയേക്കാൾ കൂടിയ തുകയ്ക്കുള്ള ഒ ടി പി വരുന്ന തട്ടിപ്പും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.