കാപ്പി വീണ് ലാപ്ടോപ്പ് കേടായാൽ കമ്പനിക്ക് ഉത്തരവാദിത്തമുണ്ടോ? റിപ്പയർ ചെലവ് തരുമോ
Mail This Article
ബംഗളൂരുവിലെ ഒരു ഉപഭോക്താവ് തന്റെ മാക്ബുക്കിൽ അബദ്ധത്തിൽ കാപ്പി വീണതിനെ തുടർന്ന് ടെക് ഭീമനായ ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്തു. കഴിഞ്ഞ വർഷം ജനുവരിയിലാണ് 1.74 ലക്ഷം രൂപയ്ക്ക് മാക്ബുക്ക് പ്രോ 13 ഇഞ്ച് ലാപ്‌ടോപ്പ് വാങ്ങിയത്. കൂടാതെ, AppleCare+ സേവന കവറേജിനായി 22,900 രൂപ കൂടുതലായി വാങ്ങിയ സമയത്ത് നൽകിയിരുന്നു. ലാപ്ടോപിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ശരിയാക്കി തരുന്നതിനായിരുന്നു അധിക തുക കൊടുത്തിരുന്നത്.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, അബദ്ധത്തിൽ മാക്ബുക്കിന്റെ കീബോർഡിൽ കോഫി വീണു. തുടർന്ന് ലാപ്‌ടോപ്പ് പ്രവർത്തിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടായി. അതിനെ തുടർന്ന് കടയിൽ പോയി ലാപ്ടോപ്പ് ശരിയാക്കാൻ കൊടുത്തു. എന്നാൽ കമ്പനി ലാപ്‌ടോപ്പ് നന്നാക്കാതെ തിരികെ നൽകി. ഒരു ദ്രാവകം വീണ് മാക്ബുക്കിന് സംഭവിക്കുന്ന കേടുപാടുകൾ AppleCare+ന് കീഴിൽ വരില്ല എന്നതായിരുന്നു കാരണം.
ഇത് ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ആപ്പിളിനെതിരെ പരാതിപ്പെട്ടു.എന്നാൽ ഉപഭോക്‌തൃ കോടതിയും കേസ് തള്ളി. ഏതെങ്കിലും ദ്രാവകങ്ങൾ വീണ് ആന്തരിക ഭാഗങ്ങൾക്ക് അറിയാതെ ഉണ്ടാകുന്ന കേടുപാടുകൾ AppleCare+ന് കീഴിൽ വരി ല്ലെന്ന ആപ്പിൾ ഇന്ത്യ വാദിച്ചതിനാൽ ഉപഭോക്തൃ ഫോറത്തിൽ കേസ് തള്ളി പോയി.