മിനിറ്റിൽ 406 ചോക്ലറ്റ് ഓർഡർ ഡെലിവറി! കിടിലൻ വലന്റൈൻസ് ഡേ വിൽപ്പന
Mail This Article
'വലെന്റൈൻസ് ഡേ' അടുക്കാറായതോടെ കഴിഞ്ഞ വാരം മുതൽ ഡെലിവറി പ്ലാറ്റുഫോമുകളിലെല്ലാം ചോക്‌ലേറ്റുകളുടെയും, പൂക്കളുടെയും, സമ്മാനങ്ങളുടെയും ഓർഡറുകൾ കുമിയുകയാണ്. ഇപ്പോൾത്തന്നെ കഴിഞ്ഞ വർഷത്തെ റെക്കോർഡ് തകർത്തു എന്നാണ് ബ്ലിങ്ക് ഇറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. റോസ് ഡേ ആയി ആഘോഷിക്കുന്ന ഫെബ്രുവരി 7 നു മാത്രം ഒരു മിനിറ്റിൽ 406 ചോക്ലറ്റ് ഓർഡറുകളാണ് 'ബ്ലിങ്ക് ഇറ്റ്' ഡെലിവറി ചെയ്തത്. സ്വിഗി വഴി 251 റോസാപൂക്കളാണ് ഒരു മിനിറ്റിൽ ഡെലിവറി നടത്തി വന്നത്. മറ്റ് ഡെലിവറി പ്ലാറ്റുഫോമുകളിലും പൂക്കളുടെയും, സമ്മാനങ്ങളുടെയും, ചോക്‌ലേറ്റുകളുടെയും ഓർഡറുകൾ കുമിയുകയാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. വലെന്റൈൻൻസ് ദിനത്തിൽ വാങ്ങുന്ന എല്ലാ സമ്മാനങ്ങളുടെയും ശരാശരി 30 ശതമാനം ആഭരണങ്ങളാണ് എന്നാണ് ഒരു പഠനം കാണിക്കുന്നത്. 21.2 ശതമാനം പൂക്കളും മിഠായികളും കൊടുക്കാൻ താല്പര്യപ്പെടുന്നവരാണ്. ഡിന്നർ ഔട്ടിങ് 20.3 ശതമാനം, വസ്ത്രങ്ങൾ 13.7 ശതമാനം, ഗിഫ്റ്റ് സർട്ടിഫിക്കറ്റ് 10.8 ശതമാനം, ഗ്രീറ്റിങ് കാർഡുകൾ 4.7 ശതമാനം എന്നിങ്ങനെയാണ് പണമൊഴുക്കുന്ന വഴികൾ.
പുരുഷന്മാരാണ് സ്ത്രീകളെക്കാൾ സമ്മാനങ്ങൾ കൊടുക്കുന്ന കാര്യത്തിൽ മുന്പന്തിയിലെന്നും മറ്റൊരു സർവേ കാണിക്കുന്നു. കുറഞ്ഞത് 1000 രൂപയ്ക്കെങ്കിലുമുള്ള സമ്മാനങ്ങളാണ് കൈമാറുന്നത്. ഇന്ത്യയിലെ മധ്യവർഗത്തിന്റെ വരുമാനം വർധിക്കുന്നതോടെ 'വലെന്റൈൻൻസ് ഡേ' പോലുള്ള ആഘോഷങ്ങളോടനുബന്ധിച്ചുള്ള ബിസിനസുകളും പൊടിപൊടിക്കും എന്നാണ് റിപ്പോർട്ടുകൾ.