ADVERTISEMENT

ബെംഗളൂരുവില്‍ ഐപിഎൽ മൽസരത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നഷ്ടപ്പെട്ടത് യുവതിക്ക്  86,265 രൂപ.  
കഴിഞ്ഞയാഴ്ച നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൽസരത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പണം നഷ്ടപ്പെട്ടത്. 'ഐപിഎൽ ക്രിക്കറ്റ് ടിക്കറ്റ്' എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് ബന്ധപ്പെട്ടപ്പോൾ  നിശ്ചിത തുക നൽകിയാൽ 20 ടിക്കറ്റ് ബ്ലോക്ക് ചെയ്യാമെന്ന്  പറഞ്ഞു.

ടിക്കറ്റ് ബ്ലോക്ക് ചെയ്തതിന് മുൻകൂറായി 8,000 രൂപ നൽകണമെന്ന് വിളിച്ചയാൾ യുവതിയോട് ആവശ്യപ്പെട്ടു. ആദ്യം 11,000 രൂപ അയക്കാൻ ആണ് ആ വശ്യപ്പെട്ടത്. തുടർന്ന് വീണ്ടും 8,170 രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടു. വീണ്ടും  14,999 രൂപയും 21,000 രൂപയും ആവശ്യപ്പെട്ടു. ഇങ്ങനെ മൊത്തം  86,265 രൂപ കൈമാറിയപ്പോൾ  യുവതി തട്ടിപ്പുകാരനോട് ടിക്കറ്റോ അല്ലെങ്കിൽ  റീഫണ്ടോ ആവശ്യപ്പെട്ടു. പേയ്‌മെന്റ് സ്വീകരിക്കുന്നതിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് പറഞ്ഞു തട്ടിപ്പുകാരൻ ടിക്കറ്റ് കൊടുക്കുന്നത് നീട്ടിക്കൊണ്ടുപോയി.

കബളിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  പല രീതിയിലുമുള്ള ഓൺലൈൻ തട്ടിപ്പുകൾ ദിവസം ചെല്ലുംതോറും പെരുകുകയാണ്. വളരെ നിഷ്കളങ്കരെന്ന രീതിയിലാണ് പലപ്പോഴും തട്ടിപ്പുകാർ ആദ്യമായി ഇരകളോട് സംസാരിച്ച് പണം തട്ടിയെടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com