യാത്ര പോകാം, ഇഷ്ടമുള്ള കറന്‍സിയിലേക്ക് പണം മാറ്റാം
Mail This Article
അവധിക്കാലം എല്ലാവരും യാത്ര ചെയ്തുല്ലസിക്കുകയാണ്. യാത്ര ഇഷ്ടപ്പെടുന്നവർക്കായി ഐസിഐസിഐ ബാങ്ക് മള്‍ട്ടി കറന്‍സി ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി. ഓൺലൈന്‍ ട്രാവല്‍ ബുക്കിംഗ് കമ്പനിയായ ഗോഐബിബോയുമായി ചേര്‍ന്നാണ് കാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്.
ഗോഐബിബോ ഐസിഐസിഐ ബാങ്ക് ട്രാവല്‍ കാര്‍ഡ് എന്നു പേരിട്ടിരിക്കുന്ന കാര്‍ഡിന് ഐസിഐസിഐ ബാങ്കിന്റെ ഇടപാടുകാര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ലോകത്തെ 200 രാജ്യങ്ങളിലെ 46 ദശലക്ഷം സ്ഥാപനങ്ങളില്‍ കാര്‍ഡ് സ്വീകരിക്കും. പതിനഞ്ചോളം കറന്‍സിയും കാര്‍ഡില്‍ ലോഡ് ചെയ്തിട്ടുണ്ട്. തത്സമയം ഇഷ്ടമുള്ള കറന്‍സിയിലേക്ക് പണം മാറ്റാന്‍ കാര്‍ഡ് സൗകര്യമുണ്ട്.
ബാങ്കിന്റെ മൊബൈല്‍, ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് കാര്‍ഡില്‍ ഏതു സമയത്തും എവിടെനിന്നും പണം റീലോഡ് ചെയ്യാം. ഫ്‌ളൈറ്റ്, ഹോട്ടല്‍ തുടങ്ങിയവ ബുക്ക് ചെയ്യുമ്പോള്‍ ഉപയോഗപ്പെടുത്താവുന്ന സമ്മാന വൗച്ചറുകള്‍ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. രൂപ മറ്റു കറന്‍സികളിലേക്കു മാറ്റുമ്പോള്‍ (കുറഞ്ഞത് 1000 ഡോളര്‍) കറന്‍സി വിനിമയ നിരക്കില്‍ 40 പൈസ് ഇളവ് ലഭിക്കും. മോഷണം, നഷ്ടപ്പെടല്‍ എന്നിവയ്‌ക്കെതിരേ കാര്‍ഡില്‍ അഞ്ചു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും.