ADVERTISEMENT

ലണ്ടൻ ∙ ലോകകപ്പിലെ മിന്നും പ്രകടനത്തിന്റെ തുടർച്ചയായി ഇംഗ്ലണ്ട് ഓപ്പണർ ജയ്സൻ റോയിക്ക് ടെസ്റ്റ് ടീമിൽ അരങ്ങേറ്റം. ഓഗസ്റ്റ് ഒന്നിന് എജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് – ഓസ്ട്രേലിയ ആഷസ് പരമ്പരയ്ക്കുള്ള ടീമിൽ സിലക്ടർമാർ ജയ്സൻ റോയിയെയും ഉൾപ്പെടുത്തി. 

ഇതിനു മുന്നോടിയായി അടുത്തയാഴ്ച ലോഡ്സിൽ നടക്കുന്ന ഇംഗ്ലണ്ട് – അയർലൻഡ് 4 ദിന ടെസ്റ്റിലും റോയ് കളിക്കും. ചുവപ്പു പന്തിൽ പരിശീലനം ഉദ്ദേശിച്ചാണിത്.

ദക്ഷിണാഫ്രിക്കയിൽ ജനിച്ച ജയ്സൻ റോയ് ലോകകപ്പിൽ 443 റൺസ് നേടി ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു. അതേസമയം, പരുക്കേറ്റ മാർക്ക് വുഡ്, ജോഫ്ര ആർച്ചർ എന്നിവർ അയർലൻഡിനെതിരായ മത്സരത്തിൽ കളിക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com