ADVERTISEMENT

ന്യൂഡൽഹി ∙ മാതൃഭാഷയായ തമിഴിനെ അവഗണിക്കുന്നു എന്ന വിമർശനത്തിനു ചുട്ട മറുപടിയുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. ട്വിറ്ററിൽ നടന്ന വാക്പോരിലാണ് വിമർശിച്ചയാളെ മിതാലി തമിഴിലൂടെ തന്നെ ‘സിക്സറിനു പറത്തിയത്’. സംഭവം ഇങ്ങനെ: ദക്ഷിണാഫ്രിക്കൻ വനിതകളുമായുള്ള ഏകദിന പരമ്പര (3–0) സ്വന്തമാക്കിയതിനു പിന്നാലെ മിതാലിക്കും കൂട്ടർക്കും അഭിനന്ദവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ എത്തി.

സച്ചിന് മറുപടിയായി ‘താങ്ക്യൂ ചാംപ്യൻ’ എന്ന് അവസാനിക്കുന്ന കമന്റാണ് മിതാലി ട്വിറ്ററിൽ കുറിച്ചത്. ഈ ഇംഗ്ലിഷ് പോസ്റ്റാണ് ഭാഷാപ്രേമികളെ ചൊടിപ്പിച്ചത്. ‘മിതാലിക്ക് തമിഴ് അറിയില്ല, ഇംഗ്ലിഷും ഹിന്ദിയും മാത്രമേ അറിയൂ’ എന്നായിരുന്നു വിമർശനം. തൊട്ടു പിന്നാലെ മറുപടിയുമായി മിതാലി എത്തി. ‘തമിഴാണ് എന്റെ മാതൃഭാഷ. അതിലുപരി ഇന്ത്യക്കാരി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു’ – തമിഴിലും ഇംഗ്ലിഷിലുമായി മിതാലി കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com