ADVERTISEMENT

തിരുവനന്തപുരം∙ വനിതാ ക്രിക്കറ്റ് ശാക്തീകരണത്തിനു പുതിയ ടൂർണമെന്റുകളും പരിശീലന ക്യാംപുകളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. ഏപ്രിലിൽ സീനിയർ ടീമും അണ്ടർ 23 ടീമും തമ്മിൽ സമ്മർലീഗും 4 ടീമുകളെ ഉൾപ്പെടുത്തി വനിതാ ക്രിക്കറ്റ് ലീഗും നടത്തും.  മേയിൽ അണ്ടർ 16,19, 23 ടീമികളുടെ ജില്ലാ മൽസരങ്ങൾ ക്ലസ്റ്റർ മാതൃകയിൽ നടത്തും.

ഈ മൽസരങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് ജൂണിൽ കണ്ടീഷനിങ് ക്യാംപ് നടത്തും. മഴക്കാലത്ത് കേരളത്തിനു പുറത്ത് എവേ ലീഗ് മൽസരങ്ങൾ സംഘടിപ്പിക്കും. പുതിയ താരങ്ങളെ കണ്ടെത്താൻ ടാലന്റ് ഹണ്ട്, സമ്മർ കോച്ചിങ് ക്യാംപുകൾ എന്നിവയും സംഘടിപ്പിക്കും.

ടീമുകൾക്കു മാർഗനിർദേശം നൽകാൻ മുൻ കേരളതാരങ്ങളെ ഉൾപ്പെടുത്തി വിമൻസ് ക്രിക്കറ്റ് കമ്മിറ്റി രൂപവൽക്കരിച്ചു. സുനു മാത്യുവാണ്  ചെയർപേഴ്‌സൺ. എൽ. ദീപ, സരിത മനോജ്, ടി.പി.സോണിയ മോൾ, ടി.എസ്.റിൻസി എന്നിവരാണ് അംഗങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com