ADVERTISEMENT

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ സഹായഹസ്തം നീട്ട് വനിതാ ക്രിക്കറ്റ് ടീം താരങ്ങളും. വനിതാ ക്രിക്കറ്റിലെ സൂപ്പർതാരം മിതാലി രാജ് 10 ലക്ഷം രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും ബാക്കി അഞ്ച് ലക്ഷം തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകും. ട്വിറ്ററിലൂടെയാണ് മിതാലി ഇക്കാര്യം അറിയിച്ചത്.

‘കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നാമെല്ലാം കൈകോർക്കേണ്ട സമയമാണിത്. എന്റെ വകയായി ചെറിയൊരു തുക – അഞ്ച് ലക്ഷം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും അഞ്ച് ലക്ഷം തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും’ – നൽകാൻ തീരുമാനിച്ചിരിക്കുന്നു’ – പ്രധാനമന്ത്രി മോദി, തെലങ്കാന മുഖ്യമന്ത്രി എന്നിവരെ ടാഗ് ചെയ്ത് മിതാലി ട്വീറ്റ് ചെയ്തു.

ഓസ്ട്രേലിയയിൽ അടുത്തിടെ സമാപിച്ച ട്വന്റി20 ലോകകപ്പിലെ മിന്നും താരമായിരുന്ന പൂനം യാദവ് രണ്ടു ലക്ഷം രൂപ സംഭാവന നൽകി. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെയേഴ്സ് ഫണ്ടിലേക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നൽകുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ നമുക്കു ചെയ്യാവുന്ന ഏക കാര്യം ഇതാണ്. എല്ലാവരും അവരുടേതായ രീതിയിൽ സഹായിക്കുമെന്നും വൈറസ് വ്യാപനത്തെ നമ്മൾ ചെറുത്തുതോൽപ്പിക്കുമെന്നുമാണ് എന്റെ പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായിരിക്കൂ’ – പൂനം യാദവ് ട്വീറ്റ് ചെയ്തു.

ഇവർക്കു പുറമെ വനിതാ ടീം ഓൾറൗണ്ടർ ദീപ്തി ശർമ 1.5 ലക്ഷം രൂപയും ഇതിലേക്കായി സംഭാവന നൽകി. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഉൾപ്പെടെ കളിച്ച 16 വയസ്സുകാരി റിച്ച ഘോഷ് ബംഗാൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി. മുൻ ഇന്ത്യൻ ടെസ്റ്റ് താരം മിഥു മുഖർജി 25,000 രൂപയും ബംഗാൾ അണ്ടർ 23 വനിതാ ടീമിന്റെ പരിശീലക ജയന്ത ഘോഷ് 10,000 രൂപയും നൽകി. 

English Summary: Indian Women Cricketers Donate for Fight Against Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com