145 ടെസ്റ്റുകൾ, 3154 റൺസ്; വോണിനു കിട്ടിയ ‘സെഞ്ചുറി’ ശാപം
Mail This Article
എത്രയോ ബാറ്റ്സ്മാൻമാരുടെ സെഞ്ചുറി മുടക്കിയിട്ടുണ്ട് ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ. അതുകൊണ്ടായിരിക്കും അവരുടെയെല്ലാം ശാപംപോലെ ഒരു റെക്കോർഡും വോണിനുണ്ട്. ടെസ്റ്റ് കരിയറിൽ ഒരു സെഞ്ചുറി പോലുമില്ലാതെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്നതാണത്.
145 ടെസ്റ്റുകളിലായി 3154 റൺസാണു വോൺ നേടിയത്. ഉയർന്ന സ്കോർ 99! ഇതുൾപ്പെടെ 12 അർധ സെഞ്ചുറികൾ പേരിലുണ്ടെങ്കിലും ഒരിക്കൽ പോലും വോണിനു നൂറിൽ എത്താനായില്ല. മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതൻ ചൗഹാനാണു വോണിനു പിന്നിൽ 2–ാം സ്ഥാനത്ത്.
40 ടെസ്റ്റുകളിൽനിന്നു 2084 റൺസ്. ഉയർന്ന സ്കോർ 97. ഏകദിനത്തിൽ ഈ റെക്കോർഡ് പാക്കിസ്ഥാൻ താരം മിസ്ബാ ഉൽ ഹഖിന്റെ പേരിലാണ്: 162 മത്സരങ്ങളിൽ 5122 റൺസ്. ഉയർന്ന സ്കോർ 96*. ഇന്ത്യൻ റെക്കോർഡ് രവീന്ദ്ര ജഡേജയുടെ പേരിൽ: 165 കളികളിൽ 2296 റൺസ്. ഉയർന്ന സ്കോർ 87.
English Summary: Shane Warne: Highest Run Scorer in Test, Without a Century