ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഓപ്പണറായി ഇറങ്ങി ഒന്നേമുക്കാൽ ദിവസത്തോളം ഇംഗ്ലണ്ടിന്റെ പേസ് പടയെ സധൈര്യം നേരിട്ട ഷാൻ മസൂദിന്റെ (156) മികവിൽ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പാക്കിസ്ഥാനു 326 റൺസിന്റെ മികച്ച സ്കോർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ 3 മുൻനിര വിക്കറ്റുകൾ അതിവേഗം വീഴ്ത്തി 2–ാം ദിനം പാക്കിസ്ഥാൻ മേൽക്കൈ നേടി.

319 പന്തിൽ 18 ഫോറും 2 സിക്സറുമടിച്ചാണു ഷാൻ കരിയറിലെ ആദ്യ 150ലെത്തിയത്. സന്ദർശകരെ 5ന് 176ലേക്ക് ഇംഗ്ലണ്ട് ഒതുക്കിയെങ്കിലും 6–ാം വിക്കറ്റിൽ ഷാനിനൊപ്പം 105 റൺസ് കൂട്ടിച്ചേർത്തു ഷദബ് ഖാൻ (45) പാക്കിസ്ഥാനെ രക്ഷപ്പെടുത്തി. ബാബർ അസം (69) തലേന്നത്തെ സ്കോറിൽ

പുറത്തായി ഷദബ് മടങ്ങിയശേഷം വാലറ്റത്തെ കൂട്ടുപിടിച്ചു ഷാൻ സ്കോർ 300 കടത്തി.

അർധ സെഞ്ചുറി തികയ്ക്കാൻ 156 പന്തുകൾ വേണ്ടിവന്ന ഷാൻ 100ൽനിന്നു 150ലേക്ക് എത്താൻ നേരിട്ടത് 60 പന്തുകൾ മാത്രം. ഒടുവിൽ സ്റ്റുവർട്ട് ബ്രോഡിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ഒൻപതാമനായി മടക്കം. ഇംഗ്ലണ്ടിനായി ബ്രോഡും ജോഫ്ര ആർച്ചറും 3 വിക്കറ്റ് വീതവും ക്രിസ് വോക്സ് 2 വിക്കറ്റും ജയിംസ് ആൻഡേഴ്സൻ, ഡോം ബെസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെ പാക്ക് പേസർമാരായ ഷഹീൻ അഫ്രീദിയും മുഹമ്മദ് അബ്ബാസും വിറപ്പിച്ചു. ആദ്യ ഓവറിലെ 4–ാം പന്തിൽ റോറി ബേൺസിനെ (4) അഫ്രീദി എൽബിയിൽ കുരുക്കി. ഡോം സി‍ബ്‍ലിയെയും ബെൻ സ്റ്റോക്സിനെയും വീഴ്ത്തി അബ്ബാസിന്റെ ഉജ്വല ബോളിങ്. ക്യാപ്റ്റൻ ജോ റൂട്ടും (3) ഒലി പോപ്പുമാണു (12) ക്രീസിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com