ADVERTISEMENT

ലണ്ടൻ ∙ മകനെന്ന പരിഗണനപോലും നൽകാതെ തനിക്കു പിഴശിക്ഷ വിധിച്ച പിതാവ് ക്രിസ് ബ്രോഡിന് ഇത്തവണ താൻ ക്രിസ്മസ് സമ്മാനം കൊടുക്കില്ലെന്ന് തമാശരൂപേണ സ്റ്റുവർട്ട് ബ്രോഡ്. ഇംഗ്ലണ്ട് താരം ട്വിറ്ററിലാണ് ഈ കുറിപ്പിട്ടത്.

ഇംഗ്ലണ്ട് – പാക്കിസ്ഥാൻ ഒന്നാം ടെസ്റ്റിനിടെ പാക്ക് താരം യാസിർ ഷായെ പുറത്താക്കിയപ്പോൾ ‘മോശം ഭാഷ’ ഉപയോഗിച്ചതിന്റെ പേരിലാണു സ്റ്റുവർട്ട് ബ്രോഡിനു മാച്ച് റഫറി ക്രിസ് ബ്രോഡ് പിഴശിക്ഷ ശുപാർശ ചെയ്തത്. ഇത് അംഗീകരിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) മാച്ച് ഫീയുടെ 15% പിഴയിട്ടതിനു പുറമേ സ്റ്റുവർട്ടിന്റെ പേരിൽ ഒരു ഡീമെറിറ്റ് പോയിന്റ് ചേർക്കുകയും ചെയ്തു.

മകൻ കളിക്കുന്ന മത്സരങ്ങൾ സാധാരണ ക്രിസ് നിയന്ത്രിക്കാറില്ല. എന്നാൽ, കോവിഡ് യാത്രാനിയന്ത്രണംമൂലം ഇംഗ്ലണ്ടിന്റെ 6 ടെസ്റ്റുകളുടെയും ചുമതലയേൽക്കാൻ ഐസിസി ക്രിസ് ബ്രോഡിനോട് ആവശ്യപ്പെടുകയായിരുന്നു.

English Summry: ‘He’s off my Christmas list’: Stuart Broad reacts after father and match referee Chris Broad slaps fine for code of conduct breach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com