പാക്കിസ്ഥാന് തകർച്ച; 2–ാം ടെസ്റ്റിൽ 5ന് 126
Mail This Article
സതാംപ്ടൻ ∙ പാക്കിസ്ഥാനെതിരായ 2–ാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലണ്ടിനു മേൽക്കൈ. മഴമൂലം തടസ്സപ്പെടുമ്പോൾ 45.4 ഓവറിൽ 5ന് 126 എന്ന നിലയിൽ തകർച്ചയിലാണു സന്ദർശകർ. ബാബർ അസമും (25) വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍വാനുമാണു (4) ക്രീസിൽ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം പാളി.
ആദ്യ ടെസ്റ്റിൽ 156 റൺസടിച്ച ഷാൻ മസൂദ് 3–ാം ഓവറിൽ ജയിംസ് ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. 2–ാം വിക്കറ്റിൽ ക്യാപ്റ്റൻ അസ്ഹർ അലിയുമായി ചേർന്ന് ഓപ്പണർ ആബിദ് അലി (60) രക്ഷാപ്രവർത്തനം നടത്തി. എന്നാൽ, ആബിദിനെ പുറത്താക്കി സാം കറനും അസ്ഹറിനെ (20) വീഴ്ത്തി ആൻഡേഴ്സനും ചേർന്നു കളി തിരിച്ചു. 11 വർഷത്തിനുശേഷം ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തിയ ഫവാദ് ആലം പൂജ്യത്തിനു പുറത്തായി. ഇംഗ്ലണ്ടിനായി ആൻഡേഴ്സൻ 2 വിക്കറ്റും കറൻ, ക്രിസ് വോക്സ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 2 മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പേസർ ജോഫ്ര ആർച്ചറെ ഒഴിവാക്കി. പകരം സാം കറൻ വന്നു. ചികിത്സയിലുള്ള പിതാവിനെ കാണാൻ പോയ ബെൻ സ്റ്റോക്സിനു പകരം ബാറ്റ്സ്മാൻ സാക് ക്രൗളിയും ടീമിലെത്തി.
English Summary: Pakistan- England second test