ADVERTISEMENT

സതാംപ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ മാതൃകയാക്കി ഒരു ഫിനിഷർക്കു രൂപം നല്‍കാന്‍ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ശ്രമിക്കുന്നതായി വൈസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഓൾ റൗണ്ടർ മാർകസ് സ്റ്റോയ്നിസിന് കൂടുതല്‍ അവസരങ്ങൾ നൽകി മികച്ച ഫിനിഷറാക്കി മാറ്റുകയാണു ലക്ഷ്യമെന്നും കമ്മിൻസ് വ്യക്തമാക്കി. ആഭ്യന്തര ട്വന്റി20 മത്സരങ്ങളിൽ ടോപ് ഓർഡർ ബാറ്റിങ്ങില്‍ അദ്ഭുതപ്പെടുത്തുന്ന നിരവധി താരങ്ങൾ ഓസ്ട്രേലിയയിലുണ്ട്. എന്നാൽ മധ്യനിരയില്‍ ധോണിയെപ്പോലെ ‘ഫിനിഷിങ്ങിന്’ കെൽപുള്ള ഒരു താരത്തെ തിരയുകയാണ് ഓസ്ട്രേലിയ.

ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ കഴിഞ്ഞ സീസണിൽ 705 റൺസാണ് സ്റ്റോയ്നിസ് അടിച്ചെടുത്തത്. ക്രിക്കറ്റ് താരങ്ങൾക്കു ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ആവശ്യത്തിന് അവസരങ്ങൾ നൽകുമെന്നും കമ്മിൻസ് പറഞ്ഞു. ഇത് ഒരു രാത്രികൊണ്ടു നടക്കില്ലെന്ന് അറിയാം. താരങ്ങൾക്കു ടീമിലുള്ള ‘റോൾ’ തിരിച്ചറിഞ്ഞ് അവസരങ്ങൾ നൽകും. ശരിയായ ഒരു ടീമിനെയും താരങ്ങളെയും ഓസ്ട്രേലിയയ്ക്കു ലഭിച്ചെന്നാണ് എനിക്കു തോന്നുന്നത്. 

എല്ലാവർക്കും ആവശ്യത്തിന് മത്സരങ്ങള്‍ ലഭിക്കുകയാണു വേണ്ടത്– കമ്മിൻസ് പറഞ്ഞു. ആറു മാസങ്ങൾക്കു ശേഷം കാണികളില്ലാതെ ഓസീസ് ടീം ക്രിക്കറ്റ് മത്സരത്തിനിറങ്ങിയതിനെ ‘വിചിത്രം’ എന്നാണു കമ്മിൻസ് വിശേഷിപ്പിച്ചത്. എന്നാൽ ഇത് ടീമിന്റെ പ്രകടനത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Australia keen to help Stoinis evolve as finisher like Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com