സ്മിത്തിനെ ക്യാപ്റ്റൻ ആക്കണം: മാർക്ക് വോ; വേണ്ട: വോൺ
Mail This Article
×
മെൽബൺ ∙ പന്തുചുരട്ടൽ വിവാദത്തിൽപ്പെട്ട ഓസീസ് താരം സ്റ്റീവ് സ്മിത്ത് മതിയായ പ്രായശ്ചിത്തം ചെയ്തുകഴിഞ്ഞെന്നും ടിം പെയ്ൻ വിരമിച്ചുകഴിഞ്ഞാൽ സ്മിത്തിനു ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം നൽകണമെന്നും മുൻ താരം മാർക്ക് വോ. വിവാദത്തിൽപ്പെടുന്നതിനു മുൻപു സ്മിത്ത് ഓസീസിനെ 34 ടെസ്റ്റുകളിൽ നയിച്ചിട്ടുണ്ട്.
സ്മിത്തിനെ ക്യാപ്റ്റൻ ആക്കേണ്ട: വോൺ
മെൽബൺ ∙ ക്യാപ്റ്റൻ എന്ന നിലയിലുള്ള സ്റ്റീവ് സ്മിത്തിന്റെ കരിയർ കഴിഞ്ഞെന്നും ഓസീസിനായി റൺസ് അടിച്ചുകൂട്ടുന്നതിലായിരിക്കണം ഇനി അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും മുൻ താരം ഷെയ്ൻ വോൺ. സ്മിത്തിനെ അദ്ദേഹത്തിന്റെ വഴിക്കു ബാറ്റ് ചെയ്യാൻ വിടണമെന്നും വോൺ പറഞ്ഞു.
Content highlights: Mark Waugh support Smith
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.