ADVERTISEMENT

തോൽവിയുടെ മുഴുവൻ ‘ക്രെഡിറ്റും’ നമ്മുടെ ബാറ്റ്സ്മാൻമാർക്ക് അവകാശപ്പെട്ടതാണ്. പിച്ച് ഒരു ഘട്ടത്തിലും അസാധാരണമായി പെരുമാറിയിട്ടില്ല. ഇന്ത്യയുടെ കഥ കഴിച്ച ഓസ്ട്രേലിയൻ പേസർമാരുടെ പന്തുകളൊന്നും കളിക്കാനാവാത്തവിധം അപകടകരവുമായിരുന്നില്ല. പക്ഷേ, നല്ല ഉയരമുള്ള  ജോഷ് ഹെയ്സൽവുഡിനും പാറ്റ് കമ്മിൻസിനും സാഹചര്യം മുതലാക്കി, സീം നന്നായി ഉപയോഗിച്ച്, കൃത്യത കൈവിടാതെ ബോൾ ചെയ്യാനായി. ആ സ്പെല്ലിനെ സാങ്കേതിക മികവോടെ നേരിടാൻ ഇന്ത്യയുടെ ഒരു മുൻനിര കൂട്ടുകെട്ടിനായിരുന്നുവെങ്കിൽ കളിയുടെ ഗതി മറ്റൊന്നായേനെ.

പക്ഷേ, സാങ്കേതികപ്പിഴവും ആശയക്കുഴപ്പവും ഒത്തുചേർന്ന ഷോട്ടുകളിൽ ഓരോരുത്തരും മത്സരിച്ചു വീണു. മുന്നിലേക്ക് ഇറങ്ങി കളിക്കേണ്ട പന്തുകൾക്കും ബാക്‌ ഫുട്ടിൽ കാത്തുനിൽക്കുകയായിരുന്നു പലരും. ടെസ്റ്റിൽ ക്രീസിലെത്തുന്ന ഒരു ബാറ്റ്സ്മാന്, ആദ്യത്തെ 20 പന്തോളം നിർണായകമാണ്. തുടർച്ചയായി കൃത്യതയോടെ പന്തെറിഞ്ഞു സമ്മർദത്തിലാക്കിയാൽ എത്ര മികച്ച ബാറ്റ്സ്മാനായാലും ആ ഘട്ടത്തിൽ പിഴവു വരുത്തി വിക്കറ്റ് കളയാനുള്ള സാധ്യതയുണ്ട്. ഈ ദൗത്യമാണു ഹെയ്‌സൽവുഡും കമ്മിൻസും മികവോടെ നിർവഹിച്ചത്. 

പിച്ചിൽ ബാറ്റ്സ്മാനെ കുരുക്കുന്ന അസാധാരണ ഘടകങ്ങളൊന്നുമില്ലെന്നു വിജയത്തിലേക്ക് അനായാസം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ കാട്ടിത്തരുകയും ചെയ്തു.

English Summary: India vs Australia Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com