സ്മിത്തിനെ അനുകരിച്ച് ബുമ്ര; പൊട്ടിച്ചിരിച്ച് സിറാജ് – വിഡിയോ വൈറൽ
Mail This Article
സിഡ്നി∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ അനുകരിക്കുന്ന ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്രയുടെ വിഡിയോ വൈറൽ. ഓസീസ് താരത്തിനെതിരെ ബോൾ ചെയ്തു മടങ്ങുമ്പോഴാണ് സ്മിത്തിനെ ബുമ്ര അനുകരിച്ചത്. ഇതുകണ്ട് പൊട്ടിച്ചിരിക്കുന്ന മുഹമ്മദ് സിറാജിനെയും വിഡിയോയിൽ കാണാം. സിഡ്നിയിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് രസകരമായ ഈ അനുകരണം അരങ്ങേറിയത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിക്കുന്നതിൽ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി പ്രകടനം നിർണായകമായിരുന്നു. ഒന്നാം ദിനം കളി നിർത്തുമ്പോൾ 31 റൺസുമായി സ്മിത്ത് ക്രീസിലുണ്ടായിരുന്നു. ഇതിനിടെ, സ്മിത്തിനെതിരെ ബോൾ ചെയ്ത ശേഷം തിരികെ നടക്കുമ്പോഴാണ് ബുമ്ര അദ്ദേഹത്തെ അനുകരിച്ചത്. വിഡിയോ കാണാം:
English Summary: Bumrah imitates Steve Smith during Day 1 of SCG Test