ADVERTISEMENT

ഏറെ അഭിമാനിക്കാവുന്ന ഇന്നിങ്സ് ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തി. ഇന്ത്യൻ ടീമിലെ യുവാക്കൾ തിളങ്ങിയ മത്സരമായിരുന്നു ഇത്. രോഹിത് ശർമയുടെയും ആർ.അശ്വിന്റെയും പ്രകടനത്തെ കുറച്ചു കണ്ടതല്ല. ‍

ഋഷഭ് പന്തിന്റെയും വാഷിങ്ടൻ സുന്ദറിന്റെയും ബാറ്റിങ്ങും ആദ്യ പരമ്പര കളിക്കുന്ന അക്ഷർ പട്ടേലിന്റെ സ്ഥിരതയുള്ള ബോളിങ് പ്രകടനവും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി ശോഭനമാണെന്ന് ഉറപ്പുനൽകുന്നു. ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയും മങ്ങിയ പ്രകടനം നടത്തുകയും വിരാട് കോലി പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കുകയും ചെയ്ത ഈ പരമ്പര ഇന്ത്യയ്ക്കു സ്വന്തമാക്കാനായതു യുവനിരയുടെ ശക്തികൊണ്ടു മാത്രമാണ്.

ഇന്ത്യൻ പരമ്പരയ്ക്കു വേണ്ട മാനസികമായ ഒരുക്കമില്ലാതെ വന്ന ടീമായിരുന്നു ഇംഗ്ലണ്ടിന്റേത്. തിരിയുന്ന പിച്ചുകളും തിളയ്ക്കുന്ന ചൂടും പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണു സാധാരണ ഏതു ടീമും ഇന്ത്യയിലേക്കു വരാറുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ശോഭ കെടുത്തുന്ന പിച്ചുകൾ കളിക്കാർക്കും കാണികൾക്കും നിരാശയേ നൽകൂ. ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനമാണ് എക്കാലവും കളി മികവിന്റെ അളവുകോൽ. ആദ്യ 3 ദിനം പേസ് ബോളിങ്ങിനും ശേഷിക്കുന്ന 2 ദിവസം സ്പിൻ ബോളിങ്ങിനും സഹായകമാകുന്ന സ്പോർട്ടി പിച്ചുകൾ നിർമിക്കപ്പെട്ടാൽ ടെസ്റ്റ് ക്രിക്കറ്റ് നീണാൾ വാഴും.

English Summary: India's Win Over England in 4th Test - P Balachandran's Column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com