കോവിഡ് അനുബന്ധ മുൻകരുതൽ: സച്ചിൻ തെൻഡുൽക്കർ ആശുപത്രിയിൽ
Mail This Article
മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ലോകകപ്പ് നേടിയതിന്റെ പത്താം വാർഷികത്തിന്റെ ആശംസകൾ പങ്കുവച്ച് സച്ചിൻ നൽകിയ ട്വീറ്റിലാണ് അദ്ദേഹം ആശുപത്രിയിൽ ചികിൽസയിലായ വിവരവും വ്യക്തമാക്കിയത്. ‘‘നിങ്ങളുടെ പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. മുൻകരുതൽ എടുക്കണമെന്ന ആരോഗ്യപ്രവർത്തകരുടെ നിർദേശത്തെ പാലിച്ച് ഞാൻ ആശുപത്രിയിൽ ചികിൽസയിലാണ്. കുറച്ചു ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായി ഇരിക്കുക. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന എല്ലാ ഇന്ത്യാക്കാർക്കും ടീമംഗങ്ങൾക്കും എന്റെ ആശംസകൾ.’’– സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
മാർച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. വീട്ടിൽ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. വീട്ടിൽ ക്വാറന്റീനിലായിരുന്ന സച്ചിനെ ഇന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
English Summary :Sachin Tendulkar Hospitalised a Week After Testing Positive for Covid-19