ADVERTISEMENT

വെല്ലിങ്ടൻ ∙ ‘അജയ്യരായ ഓസീസ്’ എന്നു കേൾക്കുമ്പോൾ ഇനി ആദ്യം ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ ഓർക്കണം! ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി കൂടുതൽ വിജയങ്ങൾ എന്ന റെക്കോർഡ് മെഗ് ലാനിങ്ങിന്റെ ടീം സ്വന്തമാക്കി– തുടർച്ചയായി 22 വിജയങ്ങൾ.

മറികടന്നത് 2003ൽ റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തിൽ തുടരെ 21 വിജയങ്ങൾ നേടിയ ഓസ്ട്രേലിയൻ പുരുഷ ടീമിനെ തന്നെ. ന്യൂസീലൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിനു ജയിച്ചാണ് ഓസീസ് വനിതകൾ ചരിത്രമെഴുതിയത്. സ്കോർ: ന്യൂസീലൻഡ്–48.5 ഓവറിൽ 212നു പുറത്ത്.

ഓസ്ട്രേലിയ–38.3 ഓവറിൽ 4 വിക്കറ്റിന് 215. 4 വിക്കറ്റ് വീഴ്ത്തിയ മേഗൻ ഷൂട്ടും അർധ സെഞ്ചുറികൾ നേടിയ അലീസ ഹീലി (65), എലിസ് പെറി (56*), ആഷ്‌ലി ഗാർഡ്നർ (53*) എന്നിവരുമാണ് വിജയശിൽപികൾ. ഷൂട്ട് ആണ് കളിയിലെ താരം. 2017 ഒക്ടോബറിനു ശേഷം ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാണ് ടീമിന്റെ നേട്ടം.

English Summary: Australia Women's Cricket Team Sets New World Record In ODIs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com