വരുന്നു ക്യാപ്റ്റൻ 7; അനിമേഷൻ കഥാപാത്രമായി ധോണി
Mail This Article
×
മുംബൈ ∙ ‘ക്യാപ്റ്റൻ 7’ എന്ന അനിമേഷൻ സീരീസുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ധോണിയെ അതിമാനുഷിക, സാഹസിക കഥാപാത്രമായി അവതരിപ്പിക്കുന്നതാണ് അനിമേറ്റഡ് ‘സ്പൈ സീരീസ്’.
ധോണിയുടെ ജഴ്സി നമ്പറായ 7ൽനിന്നാണ് ‘ക്യാപ്റ്റൻ 7’ എന്ന പേരു സ്വീകരിച്ചത്. കളിക്കളത്തിനു പുറത്തുള്ള ധോണിയുടെ ജീവിതമായിരിക്കും സീരീസിന്റെ കഥയെന്നു ധോണിയുടെ ഭാര്യ സാക്ഷി പറയുന്നു.
ധോണിയുടെയും സാക്ഷിയുടെയും ഉടമസ്ഥതയിലുള്ള ധോണി എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡാണു നിർമാണം. ഒടിടി ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ ആദ്യ സീസൺ അടുത്ത വർഷം റിലീസ് ചെയ്യും.
English Summary: Dhoni animation series
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.