കോവിഡ് ഭീതിയിൽ നാട്ടിലേക്കു മടങ്ങിയ റിച്ചഡ്സന് പകരം ആർസിബിക്ക് കുഗ്ലൈൻ
Mail This Article
×
ന്യൂഡൽഹി ∙ കോവിഡ് ഭീതിയിൽ ഓസ്ട്രേലിയയിലേക്കു മടങ്ങിയ കെയ്ൻ റിച്ചഡ്സനു പകരം മുംബൈ ഇന്ത്യൻസിന്റെ നെറ്റ്ബോളർ സ്കോട്ട് കുഗ്ലൈനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിലെടുത്തു. തിങ്കളാഴ്ചയാണ് ഓസീസ് താരം ആദം സാംപയ്ക്കൊപ്പം റിച്ചഡ്സനും മടങ്ങിയത്.
ന്യൂസീലൻഡിനു വേണ്ടി 2 ഏകദിനങ്ങളും 16 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള കുഗ്ലൈൻ (29) മുംബൈ ടീമിനൊപ്പം ഡൽഹിയിലെ ക്യാംപിലാണുണ്ടായിരുന്നത്. മുംബൈ ടീമിന്റെ ജൈവസുരക്ഷാ വലയത്തിൽനിന്ന് കുഗ്ലൈൻ അഹമ്മദാബാദിൽ ബാംഗ്ലൂർ ടീമിന്റെ ജൈവവലയത്തിൽ ചേർന്നു. കോവിഡ് പരിശോധനയിൽ താരം നെഗറ്റീവാണെന്നു ബാംഗ്ലൂർ ടീം അറിയിച്ചു.
Content Highlights: Scott Kuggeleijn named as Kane Richardson's replacement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.