ADVERTISEMENT

കൊളംബോ∙ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തയാറാക്കിയ വാർഷിക കരാറുമായി സഹകരിക്കാൻ വിസമ്മതിച്ച ശ്രീലങ്കൻ താരങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ക്യാപ്റ്റൻ അരവിന്ദ ഡിസിൽവ. ഇങ്ങനെ സ്ഥിരം പരാതി പറയുന്നതിനു പകരം മത്സരങ്ങൾ ജയിക്കാൻ ഡിസിൽവ ശ്രീലങ്കൻ ടീമിനോട് ആവശ്യപ്പെട്ടു. ടെസ്റ്റ് ടീം ക്യാപ്റ്റൻ ദിമുത് കരുണരത്‌നയുടെ നേതൃത്വത്തിൽ മുതിർന്ന താരങ്ങൾ ഉൾപ്പെടെയുള്ളവർ ബോർഡ് തയാറാക്കിയ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചിരുന്നു.

‘ഈ കരാറിൽ ഒപ്പുവയ്ക്കില്ലെന്ന ശ്രീലങ്കൻ താരങ്ങളുടെ നിർബന്ധബുദ്ധി അംഗീകരിക്കാനാകില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവർ കളത്തിലിറങ്ങി രാജ്യത്തിനു വേണ്ടി മത്സരങ്ങൾ ജയിക്കുകയാണ്. അല്ലാതെ തുടർച്ചയായി പരാതികൾ ഉന്നയിക്കുകയല്ല’ – ഡിസിൽവ ചൂണ്ടിക്കാട്ടി.

ശ്രീലങ്കൻ ക്രിക്കറ്റിലെ യോഗ്യരായ 24 താരങ്ങളെ നാലു വിഭാഗങ്ങളിലായി കരാർ പട്ടികയിൽ ഉൾപ്പെടുത്തിയതായി ബോർഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കരാറിൽ ഒപ്പിടുന്നതിന് ജൂൺ മൂന്നു വരെ സമയം അനുവദിക്കുകയും ചെയ്തു. എന്നാൽ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കരാർ തുക തീർത്തും കുറവാണെന്ന് ചൂണ്ടിക്കാട്ടി താരങ്ങൾ കരാർ വ്യവസ്ഥകൾ നിരാകരിക്കുകയായിരുന്നു.

അരവിന്ദ ഡിസിൽവയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയ കരാർ പട്ടികയനുസരിച്ച് ആറു താരങ്ങളാണ് ഏറ്റവും ഉയർന്ന ‘എ’ ഗ്രേഡിൽ വരുന്നത്. ഇവരുടെ വാർഷിക പ്രതിഫലം ഏതാണ്ട് 50 ലക്ഷം ഇന്ത്യൻ രൂപ മുതൽ 72 ലക്ഷം രൂപ വരെയാണ്. കരാർ പ്രകാരം കൂടുതൽ തുക ലഭിക്കുക മധ്യനിര ബാറ്റ്സ്മാൻ ധനഞ്ജയ ഡിസിൽവയ്ക്കാണ്. ഏതാണ്ട് 72 ലക്ഷം രൂപയോളമാണ് അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം.

English Summary: Sri Lanka cricketers told to stop complaining and start performing by Aravinda de Silva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com