ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലായിരിക്കുമ്പോൾ ശ്രീലങ്കയെ നേരിടാൻ യുവ നിരയെ ഇറക്കുകയാണ് ബിസിസിഐ. കഴിഞ്ഞ ദിവസം ടീം പ്രഖ്യാപിച്ചപ്പോൾ ടീമില്‍ കൂടുതലും യുവതാരങ്ങൾ. സീനിയർ താരം ശിഖർ ധവാൻ ക്യാപ്റ്റനും ഭുവനേശ്വർ കുമാർ വൈസ് ക്യാപ്റ്റനുമായി കളിക്കാനിറങ്ങും. അതേസമയം 20 അംഗ ടീമിൽ ജയ്ദേവ് ഉനദ്ഘട്ടിനും രാഹുൽ തെവാട്ടിയയ്ക്കും കൂടി അവസരം നൽകാമായിരുന്നെന്ന വാദവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദീപ് ദാസ് ഗുപ്ത.

രഞ്ജിയിൽ മികച്ച പ്രകടനം നടത്തിയ ഉനദ്ഘട്ടിനെയും ഹരിയാനയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ തെവാട്ടിയയെയും കളിപ്പിക്കണമെന്നാണ് ദീപ്ദാസ് ഗുപ്തയുടെ വാദം. ഇരുവരും കുറച്ചു വർഷങ്ങളായി സ്ഥിരതയുള്ള പ്രകടനമാണു നടത്തുന്നതെന്നും ദീപ്ദാസ് ഗുപ്ത അഭിപ്രായപ്പെട്ടു. ആറ് മത്സരങ്ങളാണ് ആകെയുള്ളത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20യും. 25–20 താരങ്ങളെയും അഞ്ച് നെറ്റ് ബോളർമാരെയും ടീമിലെടുക്കാം. കുറച്ചു പേരെ കൂടി ടീമിൽ ഉൾപെടുത്താമായിരുന്നു. അവർ എന്തു തെറ്റാണു ചെയ്തത്?– ദീപ്ദാസ് ഗുപ്ത ചോദിച്ചു.

കഴിഞ്ഞ പരമ്പരയില്‍ സ്ക്വാഡിലുണ്ടായിരുന്ന ജയ്ദേവ് ഉനദ്ഘട്ട്, രാഹുൽ തെവാട്ടിയ എന്നിവരെ ടീമിലെടുക്കാമായിരുന്നു. 25 അംഗങ്ങളെന്നത് 27 ആയാലും കുഴപ്പമൊന്നും ഉണ്ടാകില്ല. എനിക്ക് ജയ്ദേവ് ഉനദ്ഘട്ടിനോടു വളരെയേറെ താൽപര്യമുണ്ട്. കാരണം അദ്ദേഹം കഠിനാധ്വാനിയാണ്. ഐപിഎല്ലിൽ മാത്രമല്ല, രഞ്ജി ട്രോഫിയിലും 20–25 ഓവറുകൾ അദ്ദേഹം മികച്ച രീതിയിൽ പന്തെറിയുന്നു.

ടീമിൽ‌ അഞ്ച് സ്പിന്നർമാരെ ഉൾപ്പെടുത്തിയതു ഞെട്ടലുണ്ടാക്കിയതായും ദീപ്ദാസ് ഗുപ്ത പ്രതികരിച്ചു. ഇതിൽ പലരും ടീമിന് ആവശ്യമില്ലാത്തവരാണെന്നാണു ദീപ്ദാസ് ഗുപ്തയുടെ വാദം. മനീഷ് പാണ്ഡെയെ ടീമിൽ ഉൾപ്പെടുത്തിയതിനെ പിന്തുണയ്ക്കുന്നതായും ദീപ്ദാസ് ഗുപ്ത പറഞ്ഞു.

∙ ഇന്ത്യൻ ടീം ഇങ്ങനെ

ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യുസ്‌വേന്ദ്ര ചെഹൽ, രാഹുൽ ചാഹർ, കൃഷ്ണപ്പ ഗൗതം, ക്രുണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചാഹർ, നവ്ദീപ് സെയ്നി, ചേതൻ സകാരിയ

നെറ്റ് ബോളർമാർ: ഇഷാൻ പോറൽ, സന്ദീപ് വാരിയർ, അർഷ്ദീപ് സിങ്, സായ് കിഷോർ, സിമർജിത് സിങ്

English Summary: Deep Dasgupta opines on two notable omissions from the India squad for Sri Lanka tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com