ADVERTISEMENT

മെൽബൺ∙ കോവിഡ് ഉയർത്തിയ വെല്ലുവിളികൾ മറികടന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആദം സാംപ വിവാഹിതനായി. കോവിഡ് കാരണം രണ്ടു തവണ മാറ്റിവച്ച വിവാഹം കഴിഞ്ഞ ആഴ്ചയാണു നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹാറ്റി ലെ പാൽമറാണ് സാംപയുടെ വധു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം തീരുമാനിച്ചുറപ്പിച്ച വിവാഹം കോവിഡ് കാരണം മാറ്റിവച്ചിരുന്നു.

അതേസമയം വിവാഹിതനായ കാര്യം ക്രിക്കറ്റ് താരം സമൂഹമാധ്യമങ്ങളിലൊന്നും ആരാധകർക്കായി പങ്കുവച്ചിട്ടില്ല. വിവാഹ വസ്ത്രം തയാറാക്കിയ കേറ്റ് വില്ല എന്ന സ്ഥാപനമാണു ദമ്പതികളുടെ ചിത്രം പുറത്തുവിട്ടത്. ഇതോടെയാണ് താരം വിവാഹിതനായ കാര്യം ആരാധകർ അറിഞ്ഞത്. ലെഗ് സ്പിന്നറായ സാംപ ഓസ്ട്രേലിയയ്ക്കായി വെസ്റ്റിൻഡീസിനെതിരെയാണ് ഇനി കളിക്കാനിറങ്ങുക. അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഓസീസ് വിൻ‍ഡീസ് പര്യടനത്തിൽ കളിക്കുക.

ജൂലൈ ഒൻപതിനാണ് പരമ്പരയിലെ ആദ്യ മത്സരം. ട്വന്റി20 മത്സരങ്ങളെല്ലാം ഡാരൻ സമി നാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ജൂലൈ 20ന് ബ്രിഡ്ജ്ടൗണിലും നടക്കും.

English Summary: After postponing for two times, Adam Zampa finally gets married to his longtime girlfriend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com