ADVERTISEMENT

അബുദാബി ∙ ജയത്തിലേക്കു 13 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ഭുവനേശ്വർ കുമാറിനെ ഒരു തവണ സിക്സർ പറത്തിയെങ്കിലും പിന്നെയൊരു വമ്പനടിക്ക് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്സിനു കഴിഞ്ഞില്ല. സിക്സർ ഉൾപ്പെടെ അവസാന ഓവറിൽ‍് നേടാനായത് 8 റൺസ് മാത്രം. ഐപിഎലിൽ ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ജയം 4 റൺസിന്. സീസണിൽ ഹൈദരാബാദിന്റെ 3–ാമത്തെ മാത്രം ജയമാണിത്.

ഹൈദരാബാദിനെ പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിനു ഭുവനേശ്വറിന്റെ ആദ്യ ഓവറിൽ ക്യാപ്റ്റൻ കോലിയെ (5) നഷ്ടപ്പെട്ടു. 4–ാം ഓവറിൽ ഡാൻ ക്രിസ്റ്റ്യനും (2) പിന്നാലെ ശ്രീകർ ഭരത്തും (12) പുറത്തായെങ്കിലും 4–ാം വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു  മാക്സ്‍വെലും (40) ദേവ്ദത്ത് പടിക്കലും (41)  പ്രതീക്ഷ നൽകി. 15–ാം ഓവറിൽ മാക്സ്‌വെൽ വില്യംസന്റെ ത്രോയിൽ റണ്ണൗട്ടാവുകയും പിന്നാലെ ദേവ്ദത്ത് മടങ്ങുകയും ചെയ്തതോടെ ഹൈദരാബാദ്  കളിയിലേക്കു തിരിച്ചെത്തി.

നേരത്തേ, ജേസൺ റോയിയും (44) ക്യാപ്റ്റൻ വില്യംസനും (31) അടിത്തറയിട്ടെങ്കിലും ഹൈദരാബാദിന് 7നു 141ൽ എത്താനേ കഴിഞ്ഞുള്ളൂ. 14 ഓവറിൽ 2ന് 105 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഹൈദരാബാദിനു പിന്നീട് 7 പന്തുകൾക്കിടയിൽ  3 വിക്കറ്റ് നഷ്ടപ്പെട്ടു.  ബാംഗ്ലൂരിനായി ഹർഷൽ 3 വിക്കറ്റും ഡാൻ ക്രിസ്റ്റ്യൻ രണ്ടും  വിക്കറ്റെടുത്തു. 

English Summary: Royal Challengers Bangalore VS Sunrisers Hyderabad Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com