ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ ഇനി പേസ് ബോളർ പാറ്റ് കമ്മിൻസ് നയിക്കും. അശ്ലീല സന്ദേശ വിവാദത്തിൽ കുരുങ്ങിയ ടിം പെയ്ൻ രാജിവച്ച ഒഴിവിലാണ് നിയമനം. ഡിസംബർ 8നു തുടങ്ങുന്ന ആഷസാണ് കമ്മിൻസിന്റെ ആദ്യ പരമ്പര. സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റൻ.

അതേസമയം ക്യാപ്റ്റൻ സ്ഥാനം നേരത്തേ ഒഴിഞ്ഞ പെയ്ൻ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. മാനസിക സമ്മർദം മൂലമാണെന്നാണ് വിശദീകരണം. 1956ൽ റേ ലിൻഡ്‌വാൾ ഒരു ടെസ്റ്റ് മത്സരത്തിൽ നയിച്ചതിനു ശേഷം ടീം ക്യാപ്റ്റനാകുന്ന ആദ്യ പേസ് ബോളറാണ് കമ്മിൻസ് (28).

English Summary: Cummins appointed Test skipper, Smith named deputy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com