ADVERTISEMENT

മുംബൈ∙ മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിനായും ഇന്ത്യയ്ക്കായും കളത്തിലിറങ്ങിയ 22 താരങ്ങളെ മറികടന്ന്, ഒരു ലക്ഷം രൂപയുടെ പുരസ്കാരം സ്വന്തമാക്കി കിവീസിന്റെ പകരക്കാരൻ താരം. വാങ്കഡെയിൽ പകരക്കാരനായി എത്തിയ മിച്ചൽ സാന്റ്നറാണ് മറ്റു താരങ്ങളെ കടത്തിവെട്ടി ഒരു ലക്ഷം രൂപയുടെ പുരസ്കാരം അടിച്ചെടുത്തത്. മത്സരത്തിനിടെ ന്യൂസീലൻഡിനായി അഞ്ച് റൺസ് രക്ഷപ്പെടുത്തിയാണ് സാന്റ്നർ ഒരു ലക്ഷം രൂപ പുരസ്കാരം സ്വന്തമാക്കിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഇന്ത്യൻ ഇന്നിങ്സിലെ 47–ാം ഓവർ ബോൾ ചെയ്തത് വില്യം സോമർവിൽ. ക്രീസിലുണ്ടായിരുന്ന ഇന്ത്യയുടെ ശ്രേയസ് അയ്യർ പന്ത് ഡീപ് മിഡ്‌–വിക്കറ്റിലൂടെ ബൗണ്ടറിയിലേക്ക് ഉയർത്തിവിട്ടു.

ഉയർന്നുപൊങ്ങിയ പന്ത് ബൗണ്ടറിക്ക് അപ്പുറത്ത് പതിക്കുമെന്ന് ഉറപ്പായിരിക്കെ, ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്തിരുന്ന പകരക്കാരൻ താരം മിച്ചൽ സാന്റ്നർ അപാര മെയ്‌വഴക്കത്തോടെ ആ ഷോട്ട് തടുത്ത് ഗ്രൗണ്ടിലിട്ടു. സാന്റ്നറുടെ സാഹസിക പ്രകടനം നിമിത്തം അയ്യരുടെ ഉജ്വലമായ ഷോട്ടിൽനിന്ന് ഇന്ത്യയ്ക്ക് ലഭിച്ചത് ഒരേയൊരു റൺ മാത്രം.

ഈ ടെസ്റ്റ് മത്സരത്തിലെ മികച്ച സേവായി തിരഞ്ഞെടുക്കപ്പെട്ടത് മിച്ചൽ സാന്റ്നറിന്റെ ഈ രക്ഷപ്പെടുത്തലായിരുന്നു. അങ്ങനെ ‘സേവ് ഓഫ് ദ് മാച്ച്’ പുരസ്കാരവും അതിനുള്ള സമ്മാനമായി ഒരു ലക്ഷം രൂപയും ‘ടീമിലില്ലാത്ത’ സാന്റ്നറിന്!

English Summary: How substitute fielder Mitchell Santner won INR 1,00,000 for saving a 6 in India vs New Zealand 2021 Mumbai Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com