ശാർദൂൽ ഠാക്കൂർ ഔട്ടായത് നോബോളിൽ?; റബാദയുടെ ബോളിങ് ചിത്രം വൈറൽ
Mail This Article
സെഞ്ചൂറിയൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ 3–ാം ദിവസം നൈറ്റ് വാച്ച്മാനായി ഇന്ത്യ ഇറക്കിയ ശാർദൂൽ ഠാക്കൂർ പുറത്തായത് നോ ബോളിലോ? സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടൻ ചർച്ചാവിഷയും ഇതാണ്.
നാലാം ദിവസത്തിൽ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് ശാർദൂലിന്റെ (10) വിക്കറ്റാണ്. കഗീസോ റബാദയുടെ പന്തിൽ 2–ാം സ്ലിപ്പിൽ വിയാൻ മൾഡർ ശാർദൂലിനെ ക്യാച്ച് ചെയ്തു പുറത്താക്കുകയായിരുന്നു.
എന്നാൽ ശാർദൂൽ പുറത്തായതിനു പിന്നാലെ, വിക്കറ്റ് വീണതു നോ ബോളിലാണെന്ന അവകാശവാദവുമായി ഒരു സ്വകാര്യ ഹാൻഡിസിൽനിന്നു റബാദ ഓവർസ്റ്റെപ്പ് ചെയ്യുന്ന ചിത്രം സഹിതമുള്ള ട്വിറ്റുമെത്തി.
‘ശാർദൂൽ ഠാക്കുറിന്റെ വിക്കറ്റ്, മികച്ച അംപയറിങ്’ എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള ട്വീറ്റ്.
മിനിറ്റുകൾക്കകും വിഷയം മറ്റ് ആരാധകരും ഏറ്റെടുത്തു.
3–ാം അംപയർ ഉറക്കമായിരുന്നോ എന്നു മറ്റൊരു ആരാധിക ട്വീറ്റ് ചെയ്തു. ആദ്യ ഇന്നിങ്സിൽ റബാദ പല തവണ നോ ബോൾ എറിഞ്ഞകാര്യം മറ്റൊരു ആരാധകനും ചൂണ്ടിക്കാട്ടി.
ക്രിക്കറ്റിലെ പുതിയ നിയമപ്രകാരം ഫ്രണ്ട് ഫുട് നോ ബോളുകൾ നിർണയിക്കേണ്ടതു 3–ാം അംപയറുടെ ചുമതലയാണ്.
English Summary: IND vs SA: Was Shardul Thakur out off a no-ball? Image showing Kagiso Rabada overstepping goes viral