ദസ്സന് ‘നോട്ടൗട്ടോ’?- വിഡിയോ; ‘കളവു’ പറഞ്ഞതിന് ഋഷഭ് പന്തിനെതിരെയും ആരാധകർ
Mail This Article
ജൊഹാനസ്ബർഗ്∙ വാണ്ടറേഴ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ റസ്സി വാൻ ഡർ ദസ്സന്റെ പുറത്താകൽ ‘വിവാദത്തിൽ’. 2–ാം ദിവസം ലഞ്ചിനു തൊട്ടു മുൻപുള്ള പന്തിലായിരുന്നു ദസ്സന്റെ പുറത്താകൽ.
ശാർദൂൽ ഠാക്കൂറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്തതോടെയാണു ദസ്സൻ (1) പുറത്തായത്. എന്നാൽ, ടിവി റീപ്ലേകൾ പരിശോധിക്കുമ്പോൾ, ക്യാച്ച് ചെയ്യുന്നതിനു മുൻപ് ബോൾ നിലത്തിടിക്കുന്നതായാണു കാഴ്ച്ചക്കാർക്കു തോന്നുന്നത്.
മത്സരത്തിലെ കമന്ററിക്കിടെ, മൈക്ക് ഹെയ്സ്മാൻ, സുനിൽ ഗാവസ്കർ എന്നിവരും പന്ത് ഗ്രൗണ്ടിൽ തട്ടിയതിനു ശേഷമാണു പന്തിന്റെ ഗ്ലൗസിലേക്കെത്തിയത് എന്ന തരത്തിലാണു പ്രതികരിച്ചത്.ഔട്ടൗണോ എന്നു പരിശോധിച്ച് ഉറപ്പാക്കാൻ ദസ്സൻ കാത്തുനിന്നില്ലെന്നും ദസ്സൻ സ്വയം നടന്ന് അകലുകയായിരുന്നെന്നുമാണു ഗാവസ്കർ പ്രതികരിച്ചത്.
‘ദസ്സൻ സ്വയം നടന്നകന്നു. ഇന്നത്തെ കാലത്ത് ആരും ചെയ്യാത്തതാണിത്. ഫാൻസി കാറുകൾ സ്വന്തമായി ഉള്ളതിനാലായിരിക്കും താരങ്ങൾ നടന്നു പോകാൻ താൽപര്യം കാണിക്കാത്തത്. ദസ്സന്റെ കാര്യത്തിൽ എന്താണു സംഭവിച്ചതെന്ന് അറിയില്ല.
ക്യാച്ചിന്റെ വിഡിയോ ദൃശ്യങ്ങൾ സ്ലോ മോഷനിൽ പരിശോധിക്കുമ്പോൾ അത് ഔട്ടല്ലെന്നു തോന്നും. പക്ഷേ, അത് ഔട്ടാണെന്ന് ദസ്സന് ഉറപ്പായിരുന്നിരിക്കണം’– കമന്ററിക്കിടെ ഗാവസ്കർ പറഞ്ഞു.
അതേ സമയം നിലത്തുകുത്തിയതിനു ശേഷമാണു പന്ത് ഗ്ലൗസിലേക്ക് എത്തിയതെന്ന് അറിയാമായിരുന്നിട്ടും, ബാറ്റർ ഔട്ടല്ലെന്നു പറയാതിരുന്ന ഋഷഭ് പന്തിന്റെ നടപടിയെ വിമർശിച്ചും ഒട്ടേറെ ആരാധകർ രംഗത്തെത്തി. ആദ്യ ഇന്നിങ്സിൽ ഡീൻ എൽഗാർ ബാറ്റു ചെയ്തപ്പോഴും ഇത്തരത്തിലൊരു സംഭവും ഉണ്ടായിരുന്നു. നിലത്തിടിച്ചതിനു ശേഷമാണു പന്ത് ബോൾ ക്യാച്ച് ചെയ്തതെന്നു ബോധ്യമായതോടെ 3–ാം അംപയർ എൽഗാർ ഔട്ടല്ലെന്നും വിധിച്ചിരുന്നു.
English Summary: Out or not-out: Van der Dussen's caught-behind by Rishabh Pant divides opinion, Gavaskar argues ‘why did he walk?’