ADVERTISEMENT

രഞ്ജി ട്രോഫി ക്രിക്കറ്റ് എലീറ്റ് ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് നോക്കൗട്ട് സാധ്യത സജീവമാക്കിയിരിക്കുകയാണ് കേരള ടീം. നാളെ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം.  മധ്യപ്രദേശിനെതിരെയും ആധികാരികജയം നേടി നോക്കൗട്ടിൽ ഇടംപിടിക്കാനുള്ള ഒരുക്കങ്ങൾക്കിടെ കേരള ടീം പരിശീലകൻ ടിനു യോഹന്നാൻ മനോരമയോടു സംസാരിക്കുന്നു...

ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം മികച്ച പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. എന്നാൽ, നിർണായക ഘട്ടങ്ങളിൽ വിക്കറ്റ് വീഴ്ത്തുന്നതിലും മധ്യനിരയിൽ നിർണായക കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കുന്നതിലും ഇനിയും മെച്ചപ്പെടാനുണ്ട്. ഗുജറാത്തിനെതിരെ കളിയുടെ അവസാന ദിനം 41 ഓവറിൽ 214 റൺസായിരുന്നു വേണ്ടത്. ആദ്യ 15 ഓവർ സാധാരണ രീതിയിൽ കളിക്കാനായിരുന്നു തീരുമാനം. 15 ഓവറിനു ശേഷം വിക്കറ്റും റൺറേറ്റും നോക്കി ജയത്തിനായി ശ്രമിക്കണോ അതോ സമനിലയ്ക്കായി കളിക്കണോ എന്നു തീരുമാനിക്കാമെന്നും നിർദേശം നൽകി. മികച്ച തുടക്കം ലഭിച്ചതോടെ ജയത്തിനായി ശ്രമിക്കാൻ തീരുമാനിച്ചു.

രോഹൻ കുന്നുമ്മൽ 

വിജയ് ഹസാരെ ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ സ്ഥിരതയുള്ള പ്രകടനം നടത്തിയാണ് രോഹൻ രഞ്ജി ടീമിലെത്തുന്നത്. ഒരു അറ്റാക്കിങ് പ്ലെയറാണ് രോഹൻ. എന്നാൽ, സാഹചര്യത്തിനനുസരിച്ച് തന്റെ ശൈലി മാറ്റാൻ രോഹനു സാധിക്കുന്നു. രോഹനെപ്പോലെ തന്നെ നിർണായക പ്രകടനമാണ് സിജോമോൻ ജോസഫും നടത്തിയത്. സിജോയുടെ രണ്ടാം ഇന്നിങ്ങ്സിലെ സ്പെൽ മത്സരത്തിൽ നിർണായകമായി.

മധ്യപ്രദേശിനെതിരായ ഒരുക്കം

ഇരുടീമിനും ഒരേ പോയിന്റാണ്. അടുത്ത മത്സരത്തിൽ ജയിക്കുന്ന, അല്ലെങ്കിൽ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കുന്ന ടീമായിരിക്കും നോക്കൗട്ടിലെത്തുക. കേരള ടീമിന്റെ കഴിവിൽ എനിക്കു വിശ്വാസമുണ്ട്. നാളെ പിച്ച് കണ്ടശേഷമേ ഫൈനൽ ഇലവനെ തീരുമാനിക്കൂ.

English Summary: Tinu yohannan on Kerala cricket team.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com