ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇംഗ്ലണ്ട് വനിതാ ലോകകപ്പ് ഫൈനലിൽ; ഓസീസിനെ നേരിടും
Mail This Article
ക്രൈസ്റ്റ്ചർച്ച് ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 137 റൺസ് ജയത്തോടെ നിലവിലെ ചാംപ്യൻമാരായ ഇംഗ്ലണ്ട് വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ. ആദ്യം ബാറ്റു ചെയ്ത് 293 റൺസിന്റെ മികച്ച സ്കോറുയർത്തിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 156 റൺസിൽ പുറത്താക്കി. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ 8ന് 293. ദക്ഷിണാഫ്രിക്ക 38 ഓവറിൽ 156ന് ഓൾഔട്ട്. നാലിനു നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഡാനിയേൽ വ്യാട്ടിന്റെ (129) സെഞ്ചുറിയുടെ കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. 5 തവണ ക്യാച്ച് കൈവിട്ട് ദക്ഷിണാഫ്രിക്കൻ ഫീൽഡർമാരും വ്യാട്ടിനെ ‘സഹായിച്ചു’. വ്യാട്ട് പുറത്തായശേഷം വാലറ്റത്തു സോഫിയ ഡെംഗ്ലിയും (60) മികച്ച പ്രകടനം നടത്തി. 6 വിക്കറ്റു വീഴ്ത്തിയ സ്പിൻ ബോളർ സോഫി എക്ലെസ്റ്റനാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 156 റൺസിൽ ഒതുക്കിയത്. 11 പന്തിൽ 24 റൺസുമായി ഇംഗ്ലണ്ട് ബാറ്റിങ്ങിലും സോഫി തിളങ്ങിയിരുന്നു.
English Summary: South Africa Women vs England Women, 2nd Semi-Final - Live Cricket Score