ADVERTISEMENT

മുംബൈ∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ ബാറ്റിങ്ങിനിടെ, റിട്ടയേഡ് ഔട്ടായി ദിനേഷ് കാർത്തികിനെ ബാറ്റിങ്ങിന് ഇറക്കിയാലോ എന്നു താൻ ആലോചിരിച്ചിരുന്നതായി വെളിപ്പെടുത്തി ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലേസി. ഹൈദരാബാദിനെതിരായ മത്സരം 67 റൺസിനു ജയിച്ചതിനു ശേഷം, സ്റ്റാർ സ്പോർട്സ് ചാനലിനോടു പ്രതികരിക്കുകയായിരുന്നു ഡുപ്ലേസി.

ഡുപ്ലേസിയുടെ ആലോചന 100 ശതമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു മത്സരത്തിൽ ദിനേഷ് കാർത്തികിന്റെ ബാറ്റിങ് പ്രകടനം. വെറും 8 പന്തിൽ ഒരു ഫോറും 4 സിക്സും അടക്കം പുറത്താകാതെ 30 റൺസെടുത്ത കാർത്തികിന്റെ ബാറ്റിങ് മികവിലാണ് ഹൈദരാബാദിനെതിരെ ബാംഗ്ലൂർ 192 റൺസ് അടിച്ചുകൂട്ടിയത്. 

മത്സരത്തിനു ശേഷം ഡുപ്ലേസി പ്രതികരിച്ചത് ഇങ്ങനെ, ‘കാർത്തിക് ഇതുപോലെ സിക്സറുകൾ അടിച്ചുകൊണ്ടേ ഇരിക്കുകയാണെങ്കിൽ കാർത്തിക്കിനെ നേരത്തെ ഇറക്കി പരമാവധി പന്തുകൾ കളിപ്പിക്കാനാകും എല്ലാവരും ശ്രമിക്കുക.

സത്യം പറയാമല്ലോ, ഞാൻ നല്ല ക്ഷീണിതനായിരുന്നു. വല്ല വിധേനയും പുറത്തായി ദിനേഷ് കാർത്തികിനെ ബാറ്റിങ്ങിന് ഇറക്കാൻ ശ്രമിച്ചിരുന്നു. റിട്ടയേഡ് ഔട്ടാകുന്ന കാര്യം പോലും ആലോചിച്ചിരുന്നു.

പക്ഷേ, ആ സമയത്തായിരുന്നു മാക്‌സ്‌വെല്ലിന്റെ പുറത്താകൽ. അവിശ്വസനീയമായ ബാറ്റിങ് ഫോമിലാണു കാർത്തിക്. വെല്ലുവിളി നിറഞ്ഞ വിക്കറ്റായിരുന്നു മുംബൈയിലേത്. ബാറ്റിങ്ങിന് ഇറങ്ങിയതിനു പിന്നാലെ അടിച്ചു തകർക്കാൻ എളുപ്പമുള്ള വിക്കറ്റായിരുന്നില്ല അത്. പക്ഷേ, കാർത്തികിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല.

മറ്റു ബാറ്റർമാർ താളം കണ്ടെത്താൻ വിഷമിച്ചപ്പോഴും കാർത്തിക് അടിച്ചു തകർത്തു,’– ഡുപ്ലേസിയുടെ വാക്കുകൾ. രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിന്റെ പേരിലാണ് ഐപിഎൽ ചരിത്രത്തിൽ ആദ്യമായി റിട്ടയേ‍‍ഡ് ഔട്ടാകുന്ന താരത്തിനുള്ള റെക്കോർഡ്. ഡെത്ത് ഓവറുകളിൽ റിയാൻ പരാഗിനെ ബാറ്റിങ്ങിന് ഇറക്കാനായിരുന്നു ഔട്ടാകാതെ തന്നെ അശ്വിൻ ഇന്നിങ്സ് മതിയാക്കി മടങ്ങിയത്. 

 

English Summary: 'Was trying to get out as I was so tired': Faf reveals he was contemplating retiring out to bring Karthik in vs SRH

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com