അപകടസ്ഥലത്ത് സൈമണ്ട്സിനെ വിട്ടുപോകാതെ ‘സഹയാത്രികർ’; നോവുന്ന കാഴ്ച!
Mail This Article
മെൽബൺ ∙ കഴിഞ്ഞ ദിവസം ക്വീൻസ്‌ലൻഡിലെ ടൗൺസ്‌വിൽ നഗരത്തിൽ കാറപകടത്തിൽ മരിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിനൊപ്പം കാറിലുണ്ടായിരുന്നത് അദ്ദേഹത്തിന്റെ 2 വളർത്തു നായ്ക്കൾ മാത്രം. കൊല്ലപ്പെട്ട സൈമണ്ട്സിനെ വിട്ടുപോകാൻ ഇവർ കൂട്ടാക്കിയില്ലെന്ന് താരത്തെ രക്ഷിക്കാൻ ശ്രമിച്ച പ്രദേശവാസികൾ വ്യക്തമാക്കി.
അപകടസ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയ ബബെത നെലിമാനും കൂട്ടുകാരൻ വെയ്‌ലൺ ടൗൺസനുമാണ് സൈമണ്ട്സിന്റെ അന്ത്യനിമിഷങ്ങൾ ഓസ്ട്രേലിയൻ മാധ്യമങ്ങളോടു വിവരിച്ചത്. ‘‘ഞങ്ങൾ അവിടെയെത്തുമ്പോൾ കാർ തലകീഴായി കിടക്കുകയായിരുന്നു. കാറിനുള്ളിലുള്ളയാൾക്ക് കൃത്രിമ ശ്വാസം നൽകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പുറത്തെടുക്കാനും കഴിഞ്ഞില്ല..’’.
English Summary: Andrew Symonds' dogs survived the fatal car accident, refused to leave dead body