ADVERTISEMENT

മുംബൈ∙ ഐപിഎൽ ടീം പഞ്ചാബ് കിങ്സിന്റെ നായകൻ മയാങ്ക് അഗർവാളിനു വിമർശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ പീയുഷ് ചൗള. പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ എന്ന നിലയിൽ അവസരത്തിനൊത്ത് ഉയരാൻ മയാങ്കിനു കഴിഞ്ഞി‌ല്ലെന്നും എല്ലാവർക്കും പറ്റിയ പണിയല്ല ക്യാപ്റ്റൻസി എന്നും പീയുഷ് ചൗള പറഞ്ഞു.

കഴിഞ്ഞ ഐപിഎൽ സീസണിൽ 40.09 ശരാശരിയിൽ 441 റൺസ് എടുത്ത മയാങ്കിന് ഇൗ സീസണിൽ 14 കളിയിൽ 196 റൺസ് മാത്രമാണു നേടാനായത്. ഹൈദരാബാദിനെതിരെ ഞായറാഴ്ച നടന്ന ലീഗിലെ അവസാന മത്സരത്തിൽ ഒരു റണ്ണിനാണു മയാങ്ക് പുറത്തായത്. 

‘കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, മയാങ്കിൽ പഞ്ചാബ് കിങ്സ് ഒരുപാട് വിശ്വാസം അർപ്പിച്ചു. പക്ഷേ, പഞ്ചാബ് തന്നിൽ അർപ്പിച്ച വിശ്വാസത്തോടു നീതി പുലർത്താൻ മയാങ്കിനു കഴിഞ്ഞില്ല. ആഭ്യന്തര മത്സരങ്ങൾ ഉൾപ്പെടെ എടുത്തുനോക്കിയാലും മയാങ്കിനു ക്യാപ്റ്റൻസിയിൽ കാര്യമായ മുൻപരിചയം ഇല്ല. അതു ടൂർണമെന്റിൽ തെളിഞ്ഞു കണ്ടു. ക്യാപ്റ്റൻസിയിലെ സമ്മർദം പ്രത്യേക തരത്തിലുള്ളതാണ്. 

മയാങ്കിന്റെ ബാറ്റിങ്ങിലും അതു പ്രതിഫലിച്ചു. ഫീൽഡിങ്ങിനിടെയുള്ള മയാങ്കിന്റെ ശരീരഭാഷയും ഇതു ശരിവയ്ക്കുന്നതാണ്. ക്യാപ്റ്റൻസി എന്നത് എല്ലാവർക്കും പറ്റുന്ന പണിയല്ല എന്ന് ഇവിടെ തെളിഞ്ഞു’– ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയോട് ചൗള പ്രതികരിച്ചു. 

സീസണിലെ ആദ്യ 5 കളിയിൽ 3 എണ്ണവും ജയിച്ചു പ്രതീക്ഷ നൽകിയ പഞ്ചാബ്, 14 കളിയിൽ 14 പോയിന്റോടെ, ഡൽഹിക്കു പിന്നിൽ പട്ടികയിലെ 6–ാം സ്ഥാനക്കാരാണ് ഐപിഎൽ സീസൺ അവസാനിപ്പിച്ചത്.  

 

English Summary: "Captaincy Isn't For Everyone": Former India Cricketer On Punjab Kings Skipper Mayank Agarwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com