ADVERTISEMENT

അഹമ്മദാബാദ്∙ ഐപിഎൽ സീസണിൽ ഏതൊരു താരത്തെയും അസൂയപ്പെടുത്തുന്ന തരത്തിലാണ് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് താരം ജോസ് ബട്‌ലറുടെ ബാറ്റിങ്. 16 കളിയിൽ 4 സെഞ്ചറി അടക്കം 824 റൺസാണ് സീസണിൽ ഇതുവരെ ബ്ട്‌ലറുടെ നേട്ടം. ക്വാളിഫയർ 2 പിന്നിടുമ്പോള്‍, സീസണിലെ റൺവേട്ടക്കാരിൽ ബഹുദൂരം മുന്നിലോടി ഒന്നാം സ്ഥാനത്തു തുടരുകയാണു ബട്‌ലർ. 2–ാം സ്ഥാനത്തുള്ള ലക്നൗ ക്യാപ്റ്റൻ‌ കെ.എൽ. രാഹുലിനെക്കാൾ 200ൽ അധികം റൺസാണു ബട്‌ലർക്കുള്ളത്.

ബട്‌ലർ വമ്പൻ ഇന്നിങ്സുകൾ കാഴ്ചവയ്ക്കുമ്പോഴൊക്കെ, രാജസ്ഥാൻ റോയൽസ് താരങ്ങളുടെ കുടുംബാംഗങ്ങൾ ഇരിക്കുന്ന ബോക്സിലേക്കാകും ടിവി ക്യാമറയുടെ ഫോക്കസ്. അവിടെ രാജസ്ഥാൻ റോയൽസ് ജഴ്സിയിൽ ‍ടീമിനു പ്രോത്സാഹനം നൽകുന്ന ലാറ വാർ ഡർ ദസ്സനെ ബട്‌ലറുടെ ഭാര്യയായാണ് ഒട്ടേറെ ആരാധകർ ‘തെറ്റിദ്ധരിച്ചിരിക്കുന്നത്’. യഥാർഥത്തിൽ രാജസ്ഥാൻ റോയൽസിലെ ദക്ഷിണാഫ്രിക്കൻ താരം റാസ്സി വാൻ ഡർ ദസ്സന്റ ഭാര്യയാണു ലാറ. ദസ്സനെ പതിവായി ഗാലറിയിലെത്തി പിന്തുണയ്ക്കുന്ന സ്വഭാവക്കാരിയാണു ലാറ. ലൂയ്സെ വെബ്ബാറാണു ജോസ് ബട്‌ലറുടെ ഭാര്യ.

തന്നെയും ബട്‌ലറെയും ചേർത്തുള്ള ആരാധകരുടെ ഈ ആശയക്കുഴപ്പത്തെക്കുറിച്ച്, രാജസ്ഥാൻ റോയൽസിനായുള്ള പോഡ്കാസ്റ്റിൽ ലാറ പ്രതികരിച്ചത് ഇങ്ങനെ, ‘ഞാൻ ജോസ് ബട്‌ലറുടെ ഭാര്യയാണെന്നാണ് ആളുകൾ ധരിച്ചിരിക്കുന്നത്. കുറച്ചധികം തവണ ഞാൻ ക്യാമറയിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണിത് എന്നാണ് കരുതുന്നത്. മത്സരത്തിനിടെ ടീമിനായി ആർപ്പുവിളിക്കണം എന്നത് ധനശ്രീക്കും (യുസ്‌വേന്ദ്ര ചെഹലിന്റെ ഭാര്യ) എനിക്കും നിർബന്ധമാണ്. ജോസ് ബട്‌ലർ സെഞ്ചറി നേടുമ്പോൾ സംഭവിക്കുന്നതും ഇതുതന്നെ. ഇതുകാണുമ്പോഴാകും ഞാൻ ബട്‌ലറുടെ ഭാര്യയാണെന്ന് ആരാധകർ കരുതുന്നത്. എന്തായാലും സംഭവം കൊള്ളാം.

റാസിക്ക് ഐപിഎല്ലിൽ കാര്യമായ മത്സരങ്ങൾ കളിക്കാനായിട്ടില്ലല്ലോ. അതുകൊണ്ട് റാസ്സിക്കു പ്രോത്സാഹനം നൽകാൻ എനിക്കു കഴിയുന്നില്ല. അതു കൊണ്ട് തൽക്കാലം ബട്‌ലറിനായുള്ള പ്രോത്സാഹനം ഞാൻ സ്വീകരിക്കുകയാണ്, അത് ആസ്വദിക്കുകയും ചെയ്യുന്നു’– ലാറ പറഞ്ഞു.

മെഗാ താരലേലത്തിൽ ഒരു കോടി രൂപയ്ക്കാണു രാജസ്ഥാൻ റാസ്സി വാൻ ഡർ ദസ്സനെ സ്വന്തമാക്കിയത്. 

ലോവർ മിഡിൽ ഒാർഡർ ബാറ്ററായ റാസ്സിക്ക് ആദ്യ പന്തു മുതൽതന്നെ വമ്പൻ ഷോട്ട് കളിക്കാൻ പ്രാപ്തിയുണ്ട്. എന്നാൽ വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയർ മികച്ച ഫോമിൽ ബാറ്റു ചെയ്യുന്നതിനാൽ സീസണിൽ 3 മത്സരങ്ങളിൽ മാത്രമാണ് റാസ്സിക്ക് അവസരം ലഭിച്ചത്. 

 

English Summary: Jos Buttler has 2nd wife in Lara van der Dussen? SA batter’s partner says THIS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com