ADVERTISEMENT

രാജ്കോട്ട്∙ ട്വന്റി20 പരമ്പരയിൽ രണ്ട് വിജയങ്ങളുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്തിയെങ്കിലും (2–2) ക്യാപ്റ്റൻ ഋഷഭ് പന്തിനു ബാറ്റിങ്ങിൽ താളം കണ്ടെത്താനാകാത്തത് ടീം ഇന്ത്യയ്ക്കു തലവേദനയാണ്. നാലു മത്സരങ്ങൾ പൂർത്തിയായപ്പോഴും ഋഷഭ് പന്തിന് ആകെ നേടാൻ സാധിച്ചത് 57 റൺസാണ്. ട്വന്റി20യിൽ ഓർത്തുവയ്ക്കാവുന്നൊരു പ്രകടനം താരത്തിൽനിന്ന് ഇതുവരെയുണ്ടായിട്ടില്ലെന്നു വിമർശിക്കുന്നവരും ഏറെയാണ്.

തെറ്റുകളിൽനിന്നു പഠിക്കാത്തതാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പ്രശ്നമെന്ന് ദക്ഷിണാഫ്രിക്കയുടെ മുൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ വിമർശിച്ചു. ‘ഋഷഭ് പന്തിന് ഈ പരമ്പരയിൽ നാല് അവസരങ്ങൾ ലഭിച്ചു. എന്നാൽ അദ്ദേഹം തന്റെ പിഴവുകൾ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നല്ല താരങ്ങൾ പിഴവുകളിൽനിന്നു പഠിക്കും, എന്നാൽ അദ്ദേഹം അങ്ങനെയല്ല’–സ്റ്റെയ്ൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

സീനിയർ താരം ദിനേഷ് കാർത്തിക്കിനെ പുകഴ്ത്താനും സ്റ്റെയ്ൻ മറന്നില്ല. ‘ഡികെ മികച്ച ഫോമിലാണുള്ളത്. ഈ വർഷം അദ്ദേഹത്തിന്റെ പ്രകടനം മുകളിലേക്കാണ്. മത്സരങ്ങള്‍ അദ്ദേഹം നല്ല പോലെ മനസ്സിലാക്കുന്നുണ്ട്. ബോളർമാരുടെ രീതികൾ മനസ്സിലാക്കിയാണു ബാറ്റിങ്. ഒരു ഓവറിലെ ആദ്യ പന്തും അവസാന പന്തും ആക്രമിച്ചു കളിക്കുന്നു. ആദ്യ പന്തിൽ തന്നെ ആക്രമിച്ച് ബോളർമാരെ സമ്മർദത്തിലാക്കാനും അദ്ദേഹത്തിനു സാധിക്കും’– ഡെയ്ൽ സ്റ്റെയ്ൻ പ്രതികരിച്ചു.

English Summary: Good Players Learn From Their Mistakes, He Has Not: Dale Steyn's Statement On Rishabh Pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com