കൊടുംചൂട്; ലോഡ്സ് ഡ്രസ് കോഡ് മാറ്റുന്നു; ജാക്കറ്റ് വേണ്ട; ടൈ മതി!
Mail This Article
×
ലണ്ടൻ ∙ കൊടുംചൂടിൽ വലഞ്ഞപ്പോൾ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബും (എംസിസി) നിയമം മാറ്റി. താപനില നാൽപ്പതിന് അടുത്തെത്തിയതോടെ, വിഖ്യാതമായ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ പവിലിയനിൽ ഇരിക്കുന്നവർ ജാക്കറ്റ് ധരിക്കേണ്ടെന്നാണ് നിർദേശം. എന്നാൽ ടൈ ധരിക്കുന്ന കാര്യത്തിൽ ഇളവില്ല.
കൗണ്ടി ചാംപ്യൻഷിപ്പിനോട് അനുബന്ധിച്ചാണ് മനംമാറ്റം. ക്രിക്കറ്റിലെ നിയമനിർമാതാക്കളായ എംസിസിയുടെ ഉടമസ്ഥതയിലാണ് ലണ്ടനിലെ ലോഡ്സ് സ്റ്റേഡിയം. എംസിസി മെംബർമാർ ലോഡ്സിൽ പ്രത്യേക ഡ്രസ് കോഡ് പാലിക്കണം.
English Summary: Lord's relaxes dress code for Pavilion as heat rises
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.