ADVERTISEMENT

ട്രിനിഡാഡ്∙ പ്രായം 43 ആയെങ്കിലും ക്രിക്കറ്റ് കളി നിർത്താൻ വിൻഡീസ് താരം ക്രിസ് ഗെയിൽ തയാറായിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളി മതിയാക്കിയിട്ട് കുറച്ചായെങ്കിലും കരീബിയൻ ലീഗ് ‘സിക്സ്റ്റി’(60 പന്തുകളുള്ള മത്സരം)യിലാണ് താരം കളിക്കാനൊരുങ്ങുന്നത്. ഗെയ്‍ലിന്റെ ബാറ്റിങ് കാണാൻ ആരാധകരെല്ലാം കാത്തിരിക്കവേ ഒരു വെളിപ്പെടുത്തലും താരം നടത്തി. ലോകം കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നർ താനാണെന്നാണു ക്രിസ് ഗെയ്‌ലിന്റെ വാദം.

‘‘നിങ്ങൾക്കൊരു കാര്യമറിയാമോ? ഞാൻ വളറെ നാച്ചുറലായി പന്തെറിയുന്നുണ്ട്. എക്കാലത്തെയും ഏറ്റവും മികച്ച ഓഫ് സ്പിന്നർ ഞാനാണ്. മുത്തയ്യ മുരളീധരൻ ഇക്കാര്യത്തിൽ എന്നോടു മത്സരിക്കില്ലെന്ന് ഉറപ്പാണ്. സുനിൽ നരെയ്ൻ ഇക്കാര്യത്തിൽ എന്റെ അടുത്തുപോലും വരില്ല’’– ക്രിസ് ഗെയ്ൽ ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയോടു പറഞ്ഞു. ക്രിക്കറ്റിലേക്ക് ഒരു പുതിയ ഫോർമാറ്റിലൂടെ തിരിച്ചുവരുന്നതിൽ സന്തോഷമുണ്ടെന്നും ഗെയ്ൽ വ്യക്തമാക്കി.

‘‘തിരിച്ചുവന്നതിൽ സന്തോഷമുണ്ട്. ഞാൻ ക്രിക്കറ്റ് മിസ് ചെയ്തിരുന്നു. വീണ്ടും ഞാനൊരു കുട്ടിയെപ്പോലെയായിരിക്കുന്നു. എന്റെ ആദ്യ മത്സരത്തിനായാണു കാത്തിരിക്കുന്നത്. ഇപ്പോഴും കളിക്കാൻ സാധിക്കും. അതിനായുള്ള തയാറെടുപ്പിലാണ്.’’–ഗെയ്ൽ പറഞ്ഞു. കഴിഞ്ഞ വർഷം യുഎഇയിൽ‌ നടന്ന ട്വന്റി20 ലോകകപ്പിലാണ് ക്രിസ് ഗെയ്ൽ വെസ്റ്റിൻ‍ഡീസിനായി ഒടുവിൽ കളിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ 260 വിക്കറ്റുകളാണ് ക്രിസ് ഗെയ്ൽ ഇതുവരെ നേടിയത്.

English Summary: Not Murali Or Narine, Chris Gayle Claims He's The "Greatest Off-Spinner Of All Time"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com