ADVERTISEMENT

മുംബൈ∙ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക്. സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളിലേക്കായി കൗണ്ടി ടീം ഗ്ലമോര്‍ഗനുമായി ഗില്‍ കരാറൊപ്പിട്ടു. ഈ സീസണില്‍ കൗണ്ടി ക്രിക്കറ്റിലെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ്. കൗണ്ടി ടീം ഗ്ലമോര്‍ഗന് വേണ്ടി കളിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകും ഇരുപത്തി രണ്ടുകാരനായ ശുഭ്മാന്‍ ഗില്‍.

1987 –91 സീസണില്‍ രവി ശാസ്ത്രിയും 2005ല്‍  സൗരവ് ഗാംഗുലിയും ഗ്ലമോര്‍ഗനായി കളിച്ചു. വീസ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും ഗില്‍ ടീമിന്റെ ഭാഗമാവുക. വെസ്റ്റ് ഇന്‍ഡീസിനും സിംബാബ്്വെയ്ക്കും എതിരായ പരമ്പരകളിലെ മാന്‍ ഓഫ് ദ് സീരീസ് പുരസ്കാരത്തിന്റെ തിളക്കവുമായാണ് ഗില്ലിന്റെ കൗണ്ടി അരങ്ങേറ്റം. വെസ്റ്റ് ഇന്‍ഡീസിനെതിരെ 102 ശരാശരിയില്‍ 205 റണ്‍സും സിംബാബ്്വെയ്ക്കെതിരെ 122 ശരാശരിയില്‍ 245ഉം റണ്‍സ് നേടി. 

സിംബാബ്‍വെ പരമ്പരയിലെ മികവില്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയ ഗില്‍, ബാറ്റര്‍മാരില്‍ 48 സ്ഥാനം മെച്ചപ്പെടുത്തി 38-ാം റാങ്കിലെത്തി. ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ഗില്‍ അവസാനം ടെസ്റ്റ് മത്സരം കളിച്ചത്. 11 മത്സരങ്ങളില്‍ നിന്നായി 30.47 ശരാശരിയില്‍ 579 റണ്‍സാണ് ടെസ്റ്റില്‍ ഗില്ലിന്റെ സമ്പാദ്യം.

English Summary: Shubman Gill to play for Glamorgan in County Championship 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com