ADVERTISEMENT

മുംബൈ∙ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഫീൽഡിങ് പരിശീലകൻ ആർ. ശ്രീധർ. വിക്കറ്റ് കീപ്പിങ്ങിലെ കഴിവു മെച്ചപ്പെടുത്താനായി കഠിനാധ്വാനം ചെയ്യുന്ന താരമാണു പന്തെന്നു ശ്രീധർ പറഞ്ഞു. ടെസ്റ്റിൽ വൃദ്ധിമാൻ സാഹയെ ഇറക്കി പന്തിനെ ബെഞ്ചിൽ ഇരുത്തിയ സമയത്തു തിരിച്ചുവരവിനായി താരം നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതാനുണ്ടെന്നും ശ്രീധർ അവകാശപ്പെട്ടു.

‘‘വിക്കറ്റ് കീപ്പറെന്ന നിലയിൽ അദ്ദേഹം ഉയരങ്ങളിലേക്കാണു പോകുന്നത്. അദ്ദേഹത്തിന്റെ യാത്രയുടെ ചെറിയ ഭാഗമാകാനും, മികച്ച വിക്കറ്റ് കീപ്പറായി പന്തു മാറുന്നതു കാണാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ഇന്ത്യൻ സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതാണ്. വിക്കറ്റ് കീപ്പിങ്ങിലെ പന്തിന്റെ കഴിവ് എപ്പോഴും ചോദ്യമായി ബാക്കിനിന്നിരുന്നു’’– ശ്രീധർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘കോവിഡ് വന്നതോടെ ഋഷഭ് പന്ത് അദ്ദേഹത്തിന്റെ വീട്ടിൽവച്ച് കഠിനാധ്വാനം ചെയ്തു. അതിനു ശേഷമുള്ള ഇന്ത്യൻ പ്രീമീയർ ലീഗ് സീസൺ അദ്ദേഹത്തിനു മികച്ചതായിരുന്നില്ല. കെ.എൽ. രാഹുൽ വന്നപ്പോൾ കീപ്പര്‍ സ്ഥാനവും ഒരിക്കൽ നഷ്ടമായി. തന്റെ കരിയറിലെ നിർണായക സമയമായാണ് പന്ത് അതിനെ ഓർക്കുക. ഒരുപാടു പരിശ്രമത്തിനൊടുവിൽ അദ്ദേഹം കൂടുതൽ മികച്ചതായി തിരിച്ചെത്തി. ഓസ്ട്രേലിയൻ പരമ്പരയുടെ സമയത്തും പന്ത് കഠിനാധ്വാനം ചെയ്യുകയായിരുന്നു’’– ശ്രീധർ വ്യക്തമാക്കി.

‘‘പരിശീലനത്തിൽ വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്തുന്നതിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ബാറ്റിങ്ങിന് ഇറങ്ങിയില്ല. ആധുനിക ക്രിക്കറ്റില്‍ ഒരാളും അങ്ങനെ ചെയ്യുന്നതു കണ്ടിട്ടില്ല. പക്ഷേ പന്ത് അതു ചെയ്തു. എനിക്ക് അതിനെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതാൻ സാധിക്കും.’’– ശ്രീധർ പറഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പറാണു നിലവിൽ ഋഷഭ് പന്ത്. ട്വന്റി20 ലോകകപ്പിനുള്ള ടീമിലും ദിനേഷ് കാർത്തിക്കിനൊപ്പം ഋഷഭ് പന്തും വിക്കറ്റ് കീപ്പറായുണ്ട്.

English Summary: 'Pant sacrificed batting sessions for that. I don't see any modern cricketer doing it': Sridhar makes a massive revelation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com