ADVERTISEMENT

തിരുവനന്തപുരം ∙ കൃഷ്ണകുമാറിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനു മുന്നിൽ തോറ്റുപോയത് ശരീരത്തിന്റെ തളർച്ചയാണ്. ടൈപ്പ് 2 സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച് ശരീരം തളർന്ന കൊല്ലം ചവറ പട്ടത്താനം ദേവികയിൽ പി.എസ്.കൃഷ്ണകുമാർ (36) ഇന്നലെ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലെ ബിസിസിഐ ബോക്സ് 3 ഗാലറിയിലിരുന്ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം കണ്ടു. കണ്ണ‍ുകളുടെ ചലനവും സംസാരശേഷിയും മാത്രമാണു കൃഷ്ണകുമാറിനുള്ളത്. ശരീരത്തിന്റെ ഒരു ഭാഗവും സ്വയം ചലിപ്പിക്കാൻ കഴിയാത്ത കൃഷ്ണകുമാർ സുഹൃത്തുക്കൾക്കൊപ്പം വീൽചെയറിൽ, കേരള ക്ര‍ിക്കറ്റ് അസോസിയേഷന്റെ അതിഥിയായാണ് സ്റ്റേഡിയത്തിലെത്തിയത്.

കാര്യവട്ടത്തു കഴിഞ്ഞ തവണ ഇന്ത്യ – ന്യൂസീലൻഡ്മത്സരം നടന്നപ്പോൾ സ്വന്തമായി ടിക്കറ്റെടുത്ത് കൃഷ്ണകുമാർ ക്രിക്കറ്റ് കാണാനെത്തിയിരുന്നു. ക്രിക്കറ്റിനോട് അത്രയും ആവേശമാണെന്ന് കൃഷ്ണകുമാർ പറയുന്നു. ഇത്തവണ കൃഷ്ണകുമാർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ പ്രത്യേകം ക്ഷണിക്കുകയായിരുന്നു.

കൃഷ്ണകുമാറിന്റെ സഹോദരിക്കും ഇതേ അസുഖമായിരുന്നു. 10 വർഷം മുൻപ് അപകടത്തിൽ അച്ഛനും സഹോദരിയും മരിച്ചതോടെ ഒറ്റപ്പെടലിൽനിന്നു കരകയറാൻ സമാനജീവിതം നയിക്കുന്നവരുടെ കൂട്ടായ്മയ്ക്കു മുൻകൈയെടുത്തു. മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) എന്ന കൂട്ടായ്മയുടെ വൈസ് ചെയർമാനായ കൃഷ്ണകുമാറിന് 2018 ൽ കേരള സ്റ്റേറ്റ് യൂത്ത് ഐക്കൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

English Summary: India-South africa match, Krishnakumar, Kerala cricket association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com