ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങിയിട്ടു തന്നെ വർഷങ്ങളായെങ്കിലും ആരാധകർക്ക് ഇപ്പോഴും ഏറെ പ്രിയപ്പെട്ട താരമാണ് അമിത് മിശ്ര. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഋഷഭ് പന്ത് നയിക്കുന്ന ‍ഡല്‍ഹി ക്യാപിറ്റൽസ് ടീമിൽ അംഗമായിരുന്നു അമിത് മിശ്രയ്ക്ക് ട്വിറ്ററിലും ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം 300 രൂപ തന്നു സഹായിക്കാമോ എന്നു ചോദിച്ചാണ് ട്വിറ്ററിൽ ഒരാള്‍ അമിത് മിശ്രയെ സമീപിച്ചത്.

കാമുകിയോടൊപ്പം ഡേറ്റിങ്ങിനു പോകാൻ 300 രൂപ ഓൺലൈനായി അയക്കാമോയെന്നായിരുന്നു ആരാധകന്റെ അഭ്യർഥന. യുപിഐ വിവരങ്ങളും ഇയാൾ അമിത് മിശ്രയ്ക്കായി പങ്കുവച്ചു. എന്നാൽ ആരാധകന് 500 രൂപ അയച്ചുകൊടുത്താണ് മിശ്ര ഞെട്ടിച്ചത്. പണം നൽകിയതിന്റെ സ്ക്രീൻ ഷോട്ട് താരം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. പണം ഇട്ടിട്ടുണ്ടെന്നും ഡേറ്റിന് എല്ലാ ആശംസകളും അറിയിക്കുന്നതായും മിശ്ര ട്വിറ്ററിൽ കുറിച്ചു. 

മിശ്രയുടെ മറുപടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ട്വിറ്ററില്‍ 1.4 മില്യൻ പേരാണ് അമിത് മിശ്രയെ പിന്തുടരുന്നത്. ഇന്ത്യയ്ക്കായി 2017ലാണ് താരം അവസാനമായി കളിച്ചത്. ഐപിഎൽ ചരിത്രത്തിൽ കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള സ്പിന്നർമാരിൽ മൂന്നാം സ്ഥാനത്താണ് താരം. ഡൽഹിക്കു പുറമേ ഡെക്കാൻ ചാർജേഴ്സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും വേണ്ടി അമിത് മിശ്ര കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ മൂന്നു വട്ടം ഹാട്രിക് വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് അമിത് മിശ്ര.

English Summary: Amit Mishra reacts after a fan asks for rs. 300 to take girlfriend on a date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com