ADVERTISEMENT

മെൽബൺ ∙ അട്ടിമറി വീരന്മാരായ നമീബിയയ്ക്കെതിരെ നന്നായി വിറച്ചെങ്കിലും നെതർലൻഡ്സ് രക്ഷപ്പെട്ടു. ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ 5 വിക്കറ്റിനാണ് നെതർലൻഡ്സിന്റെ ജയം.

ആദ്യം ബാറ്റു ചെയ്ത് നമീബിയ കുറിച്ച 121 റൺസ് പിന്തുടർന്ന നെതർലൻഡ്സ് 6 ഓവറിലേറെ ബാക്കി നിൽക്കെ ഒന്നിനു 92 എന്ന നിലയിലായിരുന്നു. എന്നാൽ, പിന്നീട് നാലു വിക്കറ്റുകൾ നഷ്ടമായതോടെ 5ന് 102 ആയി. അവസാനം 3 പന്ത് ബാക്കി നിൽക്കെയാണ് വിജയത്തിലെത്തിയത്.

സ്കോർ: നമീബിയ– 20 ഓവറിൽ 6ന് 121. നെതർലൻഡ്സ്– 19.3 ഓവറിൽ 5ന് 122. ആദ്യ മത്സരത്തിൽ യുഇഎയെയും തോൽപിച്ച നെതർലൻഡ്സിന് ഇതോടെ സൂപ്പർ 12 പ്രതീക്ഷ വർധിച്ചു. ആദ്യ കളിയിൽ ലങ്കയെ അട്ടിമറിച്ച നമീബിയയ്ക്കും പ്രതീക്ഷയുണ്ട്.

English Summary: Netherlands vs Namibia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com